Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസംസാരവും സംവാദവുമായി...

സംസാരവും സംവാദവുമായി നിറഞ്ഞ  സദസ്സിൽ സാഹിത്യോത്സവം 

text_fields
bookmark_border
സംസാരവും സംവാദവുമായി നിറഞ്ഞ  സദസ്സിൽ സാഹിത്യോത്സവം 
cancel

ദുബൈ: കേരള സാഹിത്യ അക്കാദമി സാഹിത്യോത്സവം വലിയ ജനപങ്കാളിത്തത്തോടെ ദുബൈയിൽ തുടരുന്നു. രണ്ടാംദിവസമായ വെള്ളിയാഴ്​ച ദുബൈ ഗൾഫ് മോഡൽ സ്‌കൂളിൽ നടന്ന വിവിധ പരിപാടികൾ പ്രമുഖരുടെ മികച്ച പ്രഭാഷണങ്ങൾ കൊണ്ടും അർഥവത്തായ സംവാദങ്ങൾ​ െകാണ്ടും​ ശ്ര​േദ്ധയമായി. 
ദേശാഭിമാനി ഫോറവും ഗൾഫ് മോഡൽ സ്‌കൂളും സംയുക്തമായി ഒരുക്കിയ സാഹിത്യോൽസവത്തിൽ ഇന്നലെ ആദ്യ പരിപാടി വിദ്യാർഥികൾക്കായുള്ള രചനാ മത്സരങ്ങളായിരുന്നു. വിവിധ എമി​േററ്റുകളിൽനിന്നുള്ള കുട്ടികൾ കഥ, കവിത, ലേഖന മത്സരങ്ങളിൽ പ​െങ്കടുത്തു. തുടർന്ന്​  ‘വായന, എഴുത്ത് ആസ്വാദനം’ എന്ന വിഷയത്തിൽ നടന്ന സംവാദം കവി കെ. സച്ചിദാനന്ദൻ ഉദ്​ഘാടനം ചെയ്തു. വായനയാണ് ഒരാളിലെ എഴുത്തുകാരനെ നിർണയിക്കുന്നതെന്ന് സച്ചിദാനന്ദന്‍ കുട്ടികളെ ഓർമിപ്പിച്ചു. ടി.ഡി.രാമകൃഷ്ണന്‍, പ്രഫ. എം.എം. നാരായണൻ, പ്രഫ. കെ. ഇ. എന്‍ കുഞ്ഞഹമ്മദ് എന്നിവരും വിദ്യാർഥികളുമായി സംവദിച്ചു. അനുഭവങ്ങളെ പകർത്തി  എഴുതാനുള്ള വാക്ക് ഉണ്ടാകുക എന്നതാണ് എഴുത്തി​​​െൻറ മർമമെന്ന്​ ടി.ഡി.രാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. യുവ എഴുത്തുകാരി ഷെമിയും കുട്ടികളോട് സംവദിച്ചു . 

ഉച്ചയ്ക്ക് 2.30ന്​ ആരംഭിച്ച ‘മാധ്യമ ഭാഷയും സംസ്കാരവും’ എന്ന വിഷയത്തില്‍ നടന്ന ടോക് ഷോയില്‍ യു.എ.ഇയിലെ പ്രമുഖ മാധ്യമപ്രവർത്തകരുമായി സംവാദം നടന്നു. കവി സച്ചിദാനന്ദന്‍, എം.എം. നാരായണന്‍, ടി.ഡി. രാമകൃഷ്ണന്‍, കെ.ഇ.എന്‍. കുഞ്ഞഹമ്മദ്​ എന്നിവരാണ് സംവാദത്തിനു നേതൃത്വം നൽകിയത്. യഥാർഥ  പ്രശ്നങ്ങളെ വാർത്തകളാക്കുന്ന കാര്യത്തില്‍ എത്രത്തോളം ആത്മാർഥമായി ഇടപെടുന്നു എന്ന്‍ മാധ്യമങ്ങള്‍ ആത്മപരിശോധന നടത്തണമെന്ന് കെ.ഇ.എന്‍ ആവശ്യപ്പെട്ടു. അമേരിക്കയിൽ ട്രംപിനെപോലും മാധ്യമങ്ങൾ ചോദ്യം ചെയ്യു​േമ്പാൾ കോർപ്പറേറ്റുകൾ നിയന്ത്രിക്കുന്ന ഇന്ത്യൻ മാധ്യമങ്ങൾ ഭരണകൂടങ്ങ​െള എതിർക്കാൻ മടിക്കുകയാണെന്ന്​ അദ്ദേഹം പറഞ്ഞു. 

വാർത്തകൾ ഉണ്ടാവുകയല്ല ഉണ്ടാക്കുകയാണെന്നും മാധ്യമ​പ്രവർത്തകരെ ചരിത്രം ഒരു കാലത്ത്​ ചോദ്യം ചെയ്യുക തന്നെ ചെയ്യുമെന്നും എം.എം. നാരായണൻ പറഞ്ഞു. പരമ്പരാഗത മാധ്യമങ്ങളെ വെല്ലുന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങൾ ഇടപെടൽ നടത്തുന്ന കാലമാണിതെന്നും അത്​ കണ്ടില്ലെന്ന്​ നടിക്കാനാവില്ലെന്നും ടി.ഡി.രാമകൃഷ്​ണൻ ഒാർമിപ്പിച്ചു.തുടർന്ന്​ നടന്ന ‘പ്രവാസ രചനകൾ -ഒരു അന്വേഷണം’ എന്ന ശില്പശാലയിൽ പി. മണികണ്​ഠൻ മോഡറേറ്ററായിരുന്നു.സംവാദത്തിനു എഴുത്തുകാരി സർഗ റോയ് ആശംസകള്‍ അർപ്പിച്ചു.വൈകിട്ട് പൊതു സമ്മേളനം നിറഞ്ഞുകവിഞ്ഞ സദസ്സിന്​ മുമ്പിൽ കെ.ഇ.എന്‍ കുഞ്ഞഹമ്മദ് ഉദ്​ഘാടനം ചെയ്തു. സമരങ്ങളും ഗൾഫ്​ പ്രവാസവുമാണ് കേരളത്തി​​​െൻറ നവോഥാന മുന്നേറ്റത്തിനു പ്രധാന പങ്കു വഹിച്ചത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ദേശാഭിമാനി ഫോറം കൺവീനര്‍ കെ.എല്‍. ഗോപി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ‘എ​​​െൻറ കേരളം എ​​​െൻറ മലയാളം - സ്മരണയുടെ അറുപതാണ്ട്’ എന്ന ആശയത്തെ മുൻനിറുത്തി  ക്ഷണിക്കപ്പെട്ട അതിഥികൾ സംസാരിച്ചു. കുട്ടികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളുമുണ്ടായിരുന്നു. 
ശനിയാഴ്​ച രാവിലെ മലയാളം അധ്യാപകർക്കായുള്ള പ്രത്യേക ശില്​പശാലയോടെ സാഹിത്യോൽസവം സമാപിക്കും

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae events
News Summary - uae events
Next Story