Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഎൻ.വി. അരുൺദാസിന്...

എൻ.വി. അരുൺദാസിന് സ്വീകരണം നൽകി

text_fields
bookmark_border
എൻ.വി. അരുൺദാസിന് സ്വീകരണം നൽകി
cancel

അബൂദബി: മുസ്​ലിം ലീഗ്​ തവനൂർ മണ്ഡലം സൈബർ വിങ് കൺവീനറും എസ്.ടി.യു തവനൂർ മണ്ഡലം ജനറൽ സെക്രട്ടറിയുമായ എൻ.വി. അരുൺദാസിന് തവനൂർ മണ്ഡലം കെ.എം.സി.സി  സ്വീകരണം നൽകി. ഇന്ത്യൻ ഇസ്​ലാമിക്​ സ​െൻററിൽ നടന്ന പരിപാടി സ​െൻറർ ജനറൽ സെക്രട്ടറി കരപ്പാത്ത് ഉസ്മാൻ ഉദ്ഘാടനം ചെയ്തു. മതേതരത്വം സംരക്ഷിക്കാന്‍ മുസ്​ലിംലീഗ് പോലുള്ള പാര്‍ട്ടിയെ ശക്തിപ്പെടുത്തേണ്ടത് മുസ്​ലിംകളുടെ മാത്രമല്ല മുഴുവന്‍ ജനാധിപത്യ വിശ്വാസികളുടെയും കടമയാണെന്ന്​ അരുൺദാസ്​ പറഞ്ഞു.
മണ്ഡലം കമ്മിറ്റിയും വട്ടംകുളം പഞ്ചായത്ത്  കമ്മിറ്റിയും അരുൺദാസിന് മെമ​േൻറാ നൽകി. സലാം പുറത്തൂർ അധ്യക്ഷത വഹിച്ചു. നാസർ മംഗലം സ്വാഗതം പറഞ്ഞു. അഷ്റഫ് പൊന്നാനി, കളപ്പാട്ടിൽ അബു ഹാജി, ഹിദായത്തുല്ല, അനീഷ് മംഗലം,മൊയ്തീൻ കുട്ടി, ഷമീർ പുറത്തൂർ, അബ്​ദുറഹ്​മാൻ കൂട്ടായി, നൗഫൽ ആലുങ്ങൽ, സുലൈമാൻ മംഗലം, ഹംസക്കുട്ടി തുമ്പിൽ എന്നിവർ സംസാരിച്ചു. നാസർ മംഗലം സ്വാഗതവും നൗഷാദ് തൃപ്രങ്ങോട് നന്ദിയും പറഞ്ഞു

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - uae events
Next Story