Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യാത്രയയപ്പ് നൽകി

text_fields
bookmark_border
യാത്രയയപ്പ് നൽകി
cancel

ദുബൈ: ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം യു.എ.ഇ സോണൽ പ്രസിഡണ്ട് ഫാദർ അജി കെ ചാക്കോ, മുൻ സോണൽ സെക്രട്ടറി അഡ്വ. കോശി വല്യഴത്ത് എന്നിവർക്ക് ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം യു.എ.ഇ സോൺ യാത്രയയപ്പ് നൽകി. സ​​​െൻറ്​ ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തോഡോക്സ് ചർച്ച്, ഫുജൈറയിൽ നടന്ന അർധവാർഷിക സംഗമത്തിലായിരുന്നു യാത്രയയപ്പ്​ സമ്മേളനം. യു.എ.ഇ യിലെ വൈദിക ശുശ്രൂഷാനന്തരം നാട്ടിലേക്ക് മടങ്ങിപ്പോകുന്ന ഫാദർ അജി കെ ചാക്കോ 2016 ഡിസംബർ  ഒന്ന്​ മുതൽ യുവജനപ്രസ്ഥാനം യു.എ.ഇ സോണൽ പ്രസിഡൻറാണ്​.

ഷാർജ സ​​​െൻറ്​ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിൻെറ വികാരിയുമാണ്. അഡ്വ. കോശി വല്യഴത്ത് 1996 യുവജനപ്രസ്ഥാനം യു.എ.ഇ സോണൽ സെക്രട്ടറിയായി പ്രവർത്തിച്ചു. യാത്രയയപ്പ് സമ്മേളനത്തിൽ ഫാദർ ഐപ്പ് പി അലക്സ് , ഫാദർ എബ്രഹാം തോമസ്, സാമുവേൽ കുരുവിള,  ജിനീഷ് വർഗീസ്, ജിജോ കളരിക്കൽ ,സിജു വർഗീസ്, ഷൈജു രാജൻ, സോണൽ സെക്രട്ടറി ബിജു തങ്കച്ചൻഎന്നിവർ പ്രസംഗിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - uae events
Next Story