മികച്ച വിജയം: ദാറുൽ ഹുദ സ്കൂൾ വിദ്യാർഥികളെ ആദരിച്ചു
text_fieldsഅൽെഎൻ: ദാറുൽ ഹുദ ഇസ്ലാമിക് സ്കൂൾ സംഘടിപ്പിച്ച ഇഫ്താർ മീറ്റിൽ സ്കൂളിൽനിന്ന് 10, 12 സി.ബി.എസ്.ഇ ബോർഡ് പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു. പ്രിൻസിപ്പൽ ആറ്റക്കോയ തങ്ങൾ സ്വാഗതം പറഞ്ഞു. അൽെഎൻ സോണിലെ മറ്റ് സി.ബി.എസ്.ഇ സ്കൂളുകളെ അപേക്ഷിച്ച് ദാറുൽ ഹുദ സ്കൂളിലെ വിദ്യാർഥികൾ മികച്ച വിജയം നേടിയതായി അദ്ദേഹം പറഞ്ഞു. സ്കൂൾ മാനേജിങ് ഡയറക്ടർ ഇ.കെ. മൊയ്തീൻ ഹാജി ഉദ്ഘാടനം ചെയ്തു. സ്കൂൾ ചെയർമാൻ വി.പി. പൂക്കോയ തങ്ങൾ, വൈസ് പ്രിൻസിപ്പൽ അയ്യൂബ് എന്നിവർ സംസാരിച്ചു.
പ്ലസ് ടു സയൻസ് സ്ട്രീമിൽ ഒന്നാം സ്ഥാനം നേടിയ റഹീമ അബ്ദുൽ കരീം, രണ്ടാം സ്ഥാനം നേടിയ റംസിയ, മൂന്നാം സ്ഥാനം നേടിയ ഖാലിദ് മിൻസ, കൊമേഴ്സ് സ്ട്രീമിൽ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയ ഫെബിന അബ്ദുൽഖാദർ, മീര മജീദ്, ഹംദ അബ്ദുൽ അസീസ്, എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ നഫീസത്ത് ഫഹീമ, എം.കെ. ആയിശ, ആലിയ, ഫാത്തിമ ഷെറിൽ, ഫാത്തിമ ലബീബ, ഫായിസ പി. സൈനുദ്ദീൻ, ഖദീജ ജമീൽ, മഹ്ഫൂസ ആലം, നിഷ്മ, റീം പുളിക്കൽ, രിഹാബ മൊയ്തീൻകുട്ടി, ഷിറിൻ എ. കബീർ, സഫ്ന ഹമീദ്, സുമയ്യ അഖ്തർ, മുബീന മുഹമ്മദ് കുഞ്ഞി, എ.എസ്. അജ്മൽമൽ, അഹ്മദ് ഇർഫാൻ, അബ്യാസ് സാജിദ് അലി, മുഹമ്മദ് ഷഹാൻ, നുഅ്മാൻ അക്ബർ, മുഹമ്മദ് റൈഹാൻ, മുഹമ്മദ് അജീർ, അഖിൽ ജയിംസ് എന്നിവരെ ആദരിച്ചു.സി.ബി.എസ്.ഇ. പ്ലസ് ടു എസ്.എസ്.എൽ.സി ദാറുൽ ഹുദാ ടോപ്പർസ് ആദരിക്കൽ ചടങ്ങിന് ദാറുൽ ഹുദാ സീനിയർ സൂപ്പർവൈസർ ദുൽകിഫ്ലി നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
