‘ഖിദ്‌മ’ േബ്രാഷർ പ്രകാശനം ചെയ്തു
text_fieldsദുബൈ: ദുബൈ കെ.എം.സി.സി കാസർക്കോട് മണ്ഡലം കമ്മറ്റി പുണ്യ റമദാനിനോടനുബന്ധിച്ച് നടപ്പിലാക്കുന്ന ബഹുമുഖ ജീവകാരുണ്യപദ്ധതിയായ ‘ഖിദ്‌മ’ യുടെ േബ്രാഷർ കേരള വഖഫ് ബോർഡ് ചെയർമാൻ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ ദുബൈ കെ.എം.സി.സി പ്രസിഡൻറ് പി.കെ.അൻവർ നഹക്ക് നൽകി പ്രകാശനം ചെയ്തു.
ബൈത്തുറഹ്മ, സ്നേഹസാന്ത്വനം മെഡികെയർ, മുസാഹദ ക്ഷേമനിധി തുടങ്ങിയ ജീവകാരുണ്യ പദ്ധതികൾ ഉൽപ്പെടുത്തിയാണു ഖിദ്‌മ ആവിഷ്കരിച്ചിരിക്കുന്നത്.
നിർധന കുടുംബങ്ങൾക്ക് ബൈത്തുറഹ്മ പദ്ധതിയിൽ മണഡലത്തിലെ എട്ടാമത് വീടിന്റെ നിർമാണം ബെള്ളൂർ പഞ്ചായത്തിൽ അടുത്ത മാസം ആരംഭിക്കും.
പ്രസിഡൻറ് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി പി. ഡി നൂറുദ്ദീൻ ആറാട്ടുകടവ് സ്വാഗതം പറഞ്ഞു. ഹസൈനാർ തോട്ടുംഭാഗം, എം എ മുഹമ്മദ് കുഞ്ഞി, ഹനീഫ് ചെർക്കള, ഹനീഫ് ടി.ആർ., അബ്ദുല്ല ആറങ്ങാടി, ഐ.പി.എം. പൈക്ക, അസീസ് കമാലിയ, കരീം മൊഗർ, സത്താർ ആലംപാടി, മുനീഫ് ബദിയടുക്ക, സിദ്ദീഖ് കനിയടുക്ക, ഹനീഫ് കുംബടാജെ, റസാഖ് ബദിയടുക്ക, അബ്ദുല്ല ബെളിഞ്ച തുടങ്ങിയവർ സംസാരിച്ചു.ഫൈസൽ പട്ടേൽ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
