Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇസ്രായേലിൽ യു.എ.ഇ...

ഇസ്രായേലിൽ യു.എ.ഇ എംബസി തുറന്നു

text_fields
bookmark_border
ഇസ്രായേലിൽ യു.എ.ഇ എംബസി തുറന്നു
cancel
camera_alt

ഇസ്രയേലിൽ യു.എ.ഇ എംബസി ആരംഭിക്കുന്ന ചടങ്ങിൽ ഇസ്രയേൽ പ്രസിഡൻറ്​ ഐസാക്​ ഹെർസോഗ്​, യു.എ.ഇ ഭക്ഷ്യ-ജല സുരക്ഷാ വകുപ്പ്​ മന്ത്രി മറിയം അൽ മുഹൈരി, യു.എ.ഇ അംബാസഡർ മുഹമ്മദ്​ അൽ ഖാജ എന്നിവർ

ദുബൈ: ഇസ്രായേൽ തലസ്​ഥാനമായ തെൽഅവീവിൽ യു.എ.ഇ ഔദ്യോഗികമായി എംബസി പ്രവർത്തനം ആരംഭിച്ചു.കഴിഞ്ഞവർഷം ഒപ്പുവെച്ച അബ്രഹാം കരാറി​ലെ ധാരണപ്രകാരമാണ്​ ഇരുരാജ്യങ്ങളും തമ്മിലെ നയതന്ത്രബന്ധം ശക്തിപ്പെട​ുത്തുന്ന നടപടി. എംബസി ഉദ്​ഘാടന ചടങ്ങിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഇസ്രായേൽ പ്രസിഡൻറ്​ ഐസക്​ ഹെർസോഗ്​, യു.എ.ഇ ഭക്ഷ്യ-ജല സുരക്ഷ വകുപ്പ്​ മന്ത്രി മറിയം അൽ മുഹൈരി, യു.എ.ഇ അംബാസഡർ മുഹമ്മദ്​ അൽ ഖാജ എന്നിവർ പ​ങ്കെടുത്തു.

യു.എ.ഇ പതാക ഉയർത്തിയും റിബൺ മുറിച്ചും നടന്ന ചടങ്ങിന്​ ശേഷം തെൽഅവീവ് സ്​റ്റോക് എക്സ്ചേഞ്ചിൽ വ്യാപാരം ആരംഭിച്ചു.ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം മേഖലക്ക്​ ഗുണം ചെയ്യുമെന്ന്​ ഇസ്രായേൽ പ്രസിഡൻറ്​ പറഞ്ഞു. എംബസി നയതന്ത്ര ഉദ്യോഗസ്ഥർക്കുള്ള സ്ഥലമായി മാത്രമല്ല, പുതിയ ബന്ധം കെട്ടിപ്പടുക്കുന്ന കേന്ദ്രമായും സമാധാനത്തി​െൻറ മാതൃക രൂപപ്പെടുത്തുന്ന ആസ്​ഥാനമായും പ്രവർത്തിക്കുമെന്ന്​ അംബാസഡർ മുഹമ്മദ്​ അൽ ഖാജ ചടങ്ങിൽ പറഞ്ഞു.

യു.എ.ഇ ഭക്ഷ്യ-ജല സുരക്ഷ വകുപ്പ്​ മന്ത്രി മറിയം അൽ മുഹൈരിയുടെ സന്ദർശനത്തോടനുബന്ധിച്ചാണ്​ ചടങ്ങ്​ ഒരുക്കിയത്​. കാർഷികരംഗത്ത് ഇരുരാജ്യങ്ങളും ഗവേഷണത്തിനും നവീകരണത്തിനും പ്രാധാന്യം നൽകുന്ന കരാറിൽ മന്ത്രിതലയോഗത്തിൽ ഒപ്പുവെച്ചു.

കഴിഞ്ഞമാസം ഇസ്രായേൽ വിദേശകാര്യമന്ത്രി യായിർ ലാപിഡ്​ യു.എ.ഇ സന്ദർശിക്കുകയും അബൂദബിയിൽ എംബസിയും ദുബൈയിൽ കോൺസുലേറ്റും ഉദ്​ഘാടനം ചെയ്യുന്ന ചടങ്ങിൽ പ​ങ്കെടുക്കുകയും ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE embassy
News Summary - UAE embassy opens in Israel
Next Story