യു.എ.ഇയിൽ ഏകീകൃത വിദ്യാഭ്യാസ സമ്പ്രദായം വരുന്നു
text_fieldsഅബൂദബി: ഇൗ അധ്യയന വർഷം മുതൽ യു.എ.ഇയിലെ എമിറേറ്റുകളിലെല്ലാം ഏകീകൃത വിദ്യാഭ്യാസ സമ്പ്രദായം വരുന്നു. വിദ്യാഭ്യാസ മന്ത്രാലയവും അബൂദബി വിദ്യാഭ്യാസ കൗൺസിലും ചേർന്നാണ് ഇത് നടപ്പാക്കുന്നത്. എല്ലാ എമിറേറ്റുകളിലും ഉന്നത നിലവാരത്തോടെ ഇമറാത്തി സ്കൂൾ മോഡൽ നടപ്പാക്കാനാണ് പദ്ധതി. പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാെൻറയും വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറയും അബൂദബി കിരീടാവകാശിയും ഉപ സർവസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദിെൻറയും നിർദേശങ്ങൾക്കനുസൃതമായാണിത്.
യു.എ.ഇ ദേശീയ അജണ്ട നടപ്പാക്കാൻ ഒന്നാംകിട വിദ്യാഭ്യാസ സമ്പ്രദായം അത്യാവശ്യമാണെന്ന് കണ്ടാണ് പരിഷ്കാരം.
അബൂദബിയിലെ സ്കൂളുകളിൽ ഇൗ വർഷം പ്രയോഗത്തിൽ വന്നതാണ് ഇൗ പഠനരീതി. മികച്ച വിദ്യാഭ്യാസ മാതൃക, മികച്ച സിലബസ്, ശേഷീവികസനത്തിന് ഉൗന്നൽ നൽകുന്ന കോഴ്സുകൾ എന്നിവ പുതിയ സമ്പ്രദായത്തിെൻറ സവിശേഷതകളാവും. പൊതു^സ്വകാര്യ വിദ്യാലയങ്ങളെല്ലാം ഇൗ രീതി പിൻപറ്റും.
ഭാവി മാറ്റങ്ങൾക്കും വികസനത്തിനും പിന്തുണയേകാൻ കെൽപ്പുള്ള വിജ്ഞാന സമ്പുഷ്ടമായ വിദ്യാഭ്യാസ സമ്പ്രദായം അത്യാവശ്യമാണെന്ന് വിശേഷിപ്പിച്ച ശൈഖ് മുഹമ്മദ് ബിൻ റാശിദ് വിദ്യാഭ്യാസ പദ്ധതിയെ സൂക്ഷ്മമായി വിലയിരുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
