Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപെരുന്നാളിന്​ ജാഗ്രത...

പെരുന്നാളിന്​ ജാഗ്രത വേണം; കോവിഡ്​ നിർദേശങ്ങളുമായി യു.എ.ഇ ദുരന്ത നിവാരണ സമിതി

text_fields
bookmark_border
eid
cancel
Listen to this Article

ദുബൈ: ബലിപെരുന്നാൾ ആഘോഷം ജാഗ്രതയോടെ വേണമെന്ന്​ ദേശീയ അടിയന്തിര ദുരന്ത നിവാരണ സമിതി(എൻ.സി.ഇ.എം.എ). കോവിഡ്​ വ്യാപനം തടയാനായി പാലിക്കേണ്ട നിയന്ത്രണങ്ങൾ സംബന്ധിച്ച്​ പുറത്തിറക്കിയ അറിയിപ്പിലാണ്​ സമിതി ഇക്കാര്യം ആവശ്യപ്പെട്ടത്​. അതേസമയം ബലിമാംസം, പെരുന്നാൾ സമ്മാനം, ഭക്ഷണം എന്നിവ അയൽക്കാർക്കിടയിൽ വിതരണം ചെയ്യുന്നതിന്​ അനുമതിയുണ്ടാകും. എന്നാൽ വൃത്തിയുള്ളതും അണുവിമുക്തമാക്കിയതുമായ ബാഗുകളിലോ ബോക്സുകളിലോ ആയിരിക്കണം വിതരണം ചെയ്യുന്നതെന്നും നിർദേശിച്ചിട്ടുണ്ട്​.

സമൂഹത്തിന്‍റെ സുരക്ഷിതത്വം പരിഗണിച്ച്​ ആഘോഷത്തിന്​ 72മണിക്കൂറിനിടയിലെ പി.സി.ആർ പരിശോധന നടത്തണമെന്നും അധികൃതർ നിർദേശിച്ചു. ഹസ്തദാനം ഒഴിവാക്കുക, കുട്ടികഹക്ക്​ പെരുന്നാൾ പണം നലകുന്നതിന്​ ആപ്പുകളും മറ്റു ഓൺലൈൻ സംവിധാനങ്ങളും ഉപയോഗിക്കുക, ആഘോഷം സ്വന്തം കുടുംബത്തിനകത്ത്​ പരിമിതപ്പെടുത്താൻ ശ്രമിക്കുക, കുടുംബ സന്ദർശനങ്ങളുടെ സന്ദർഭത്തിൽ മാസ്ക്​ ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യുക, പ്രായമായവർക്കും ഗുരുതര രോഗമുള്ളവർക്കും പ്രത്യേക ശ്രദ്ധയുണ്ടാകുക എന്നിവ ശ്രദ്ധിക്കണമെന്നാണ്​ നിർദേശിച്ചിട്ടുള്ളത്​.

ബലിയറുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പ്രത്യേകമായി നിർദേശങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്​. അറവിന്​ ലൈസൻസില്ലാത്ത തൊഴിലാളികളെ ചുമതലപ്പെടുത്താതിരിക്കുക, ബലിയറുക്കുന്നതിന്​ രാജ്യത്തെ ഔദ്യോഗിക ആപ്ലിക്കേഷൻ സംവിധാനം ഉപയോഗപ്പെടുത്തുക, അറവുശാലകളിൽ ജനക്കൂട്ടം ഉണ്ടാകുന്നത്​ ഒഴിവാക്കുക എന്നിവയാണ്​ പ്രധാന നിർദേശങ്ങൾ.

ജൂലൈ 9ശനിയാഴ്ചയാണ്​ യു.എ.ഇയിൽ ബലിപെരുന്നാൾ. കോവിഡ്​ കേസുകളിൽ അൽപം വർധനവ്​ രേഖപ്പെടുത്തിയ സാഹചര്യത്തിലാണ്​ ആഘോഷ സന്ദർഭത്തിൽ ജാഗ്രത കൈവിടരുതെന്ന നിർദേശം നൽകിയിരിക്കുന്നത്​.

പെരുന്നാൾ നമസ്കാരം 20 മിനുറ്റ്​

ദുബൈ: ബലിപെരുന്നാൾ നമസ്കാരത്തിന്​ പള്ളികളിലും ഈദ്​ ഗാഹുകളിലും പാലിക്കേണ്ട നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. നമസ്കാരവും ഖുതുബയും 20മിനിറ്റിൽ അവസാനിപ്പിക്കണം, നമസ്കാര സ്ഥയത്ത്​ മാസ്ക ധരിക്കണം, ഒരു മീറ്റർ സാമൂഹിക അകലം പാലിക്കണം, നിസ്കാരപ്പായ കൊണ്ടുവരണം, ജനകൂട്ടം ഒഴിവാക്കുന്നതിന്​ പ്രവേശന കവാടത്തിൽ പൊലീസ്​-വളണ്ടിയർ നിയന്ത്രണത്തിലായിരിക്കും, പള്ളികളും ഈദ്​ ഗാഹുകളും സുബ്​ഹ്​ നമസ്കാരത്തിന്​ ശേഷം തുറക്കും, ഒത്തുകൂടയും ഹസ്തദാനവും ഒഴിവാക്കണം എന്നിവയാണ്​ നിർദേശങ്ങളിൽ പറയുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid 19
News Summary - UAE Disaster Management Committee with Covid precaution
Next Story