Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.എ.ഇ ഇന്ന് തകർത്തത്​ 12 ബാലിസ്റ്റിക് മിസൈലുകൾ

text_fields
bookmark_border
ഫുജൈറയിൽ ‘ഡു’ കമ്പനിയെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം
യു.എ.ഇ ഇന്ന് തകർത്തത്​ 12 ബാലിസ്റ്റിക് മിസൈലുകൾ
cancel

അബൂദബി: തിങ്കളാഴ്ച ഇറാനിൽ നിന്നുള്ള 12 ബാലിസ്റ്റിക് മിസൈലുകളും 2 ക്രൂസ് മിസൈലുകളും 19 ഡ്രോണുകളും യു.എ.ഇയുടെ വ്യോമപ്രതിരോധ സംവിധാനം വിജയകരമായി തടഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത്​ നാലുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതോടെ ആകെ പരിക്കേറ്റവരുടെ എണ്ണം 221 ആയി ഉയർന്നു.

കഴിഞ്ഞ മണിക്കൂറുകളിൽ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഫുജൈറയിൽ ‘ഡു’ ടെലികമ്മ്യൂണിക്കേഷൻസ്​ കമ്പനിയുടെ കെട്ടിടത്തെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം നടന്നതായി ഫുജൈറ സർക്കാർ മീഡിയ ഓഫീസ് അറിയിച്ചു. സംഭവത്തിൽ ആളപായമൊന്നും ഉണ്ടായിട്ടില്ല.

അബൂദബിയിലെ മുസഫ പ്രദേശത്തെ ‘ഐകാഡ്​’ മേഖലയിലെ റനീൻ സിസ്റ്റംസ്​ കമ്പനിയിൽ വ്യോമപ്രതിരോധത്തിന് പിന്നാലെ അവശിഷ്ടങ്ങൾ പതിച്ചതായി അധികൃതർ അറിയിച്ചു. ഈ സംഭവത്തിൽ ഘാന പൗരന് ചെറിയ പരിക്കേറ്റിട്ടുണ്ട്.

ഇറാൻ ആക്രമണങ്ങൾ ആരംഭിച്ചതിനുശേഷം ഇതുവരെ 519 ബാലിസ്റ്റിക് മിസൈലുകൾ, 26 ക്രൂസ് മിസൈലുകൾ, 2210 ഡ്രോണുകൾ എന്നിവയാണ് യു.എ.ഇ തടഞ്ഞിട്ടുള്ളത്. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് മാത്രമേ വിവരങ്ങൾ സ്വീകരിക്കാവൂ എന്നും അഭ്യൂഹങ്ങളും സ്ഥിരീകരിക്കാത്ത വിവരങ്ങളും പ്രചരിപ്പിക്കരുതെന്നും അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - UAE destroyed 12 ballistic missiles today
Next Story