Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഗ​സ്സ​യി​ൽ 82 ട​ൺ...

ഗ​സ്സ​യി​ൽ 82 ട​ൺ സ​ഹാ​യ വ​സ്തു​ക്ക​ൾ കൂ​ടി എ​ത്തി​ച്ച്​ യു.​എ.​ഇ

text_fields
bookmark_border
ഗ​സ്സ​യി​ൽ 82 ട​ൺ സ​ഹാ​യ വ​സ്തു​ക്ക​ൾ കൂ​ടി എ​ത്തി​ച്ച്​ യു.​എ.​ഇ
cancel
camera_alt

ഗ​സ്സ​യി​ൽ എ​യ​ർ​ഡ്രോ​പ്​ ചെ​യ്യാ​ൻ ഒ​രു​ക്കി​യ സ​ഹാ​യ വ​സ്തു​ക്ക​ൾ

ദു​ബൈ: ഈ​ജി​പ്തു​മാ​യി സ​ഹ​ക​രി​ച്ച്​ യു​ദ്ധ​ക്കെ​ടു​തി അ​നു​ഭ​വി​ക്കു​ന്ന ഗ​സ്സ​യി​ൽ 82 ട​ൺ സ​ഹാ​യ വ​സ്തു​ക്ക​ൾ കൂ​ടി എ​ത്തി​ച്ച്​ യു.​എ.​ഇ. വി​മാ​ന​മാ​ർ​ഗം എ​യ​ർ​ഡ്രോ​പ്​ ചെ​യ്താ​ണ്​ സ​ഹാ​യ​മെ​ത്തി​ച്ചി​രി​ക്കു​ന്ന​ത്.

ഭ​ക്ഷ​ണ​മ​ട​ക്ക​മു​ള്ള വ​സ്തു​ക്ക​ൾ ഗ​സ്സ​യി​ലെ ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ്​ പ്ര​ധാ​ന​മാ​യും പാ​ര​ച്യൂ​ട്ട്​ വ​ഴി ഇ​റ​ക്കി​യ​ത്. ഈ​ജി​പ്തി​ന്‍റെ​യും യു.​എ.​ഇ​യു​ടെ​യും വ്യോ​മ സേ​ന വി​മാ​ന​ങ്ങ​ളാ​ണ്​ ഓ​പ​റേ​ഷ​നി​ൽ പ​​ങ്കെ​ടു​ത്ത​ത്. 35ാമ​ത്​ എ​യ​ർ​ഡ്രോ​പ്​ മി​ഷ​നാ​ണ്​ ഇ​രു രാ​ജ്യ​ങ്ങ​ളും ക​ഴി​ഞ്ഞ ദി​വ​സം പൂ​ർ​ത്തീ​ക​രി​ച്ച​തെ​ന്ന്​ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

ഫെ​ബ്രു​വ​രി അ​വ​സാ​ന​ത്തോ​ടെ​യാ​ണ്​ ആ​ദ്യ എ​യ​ർ​ഡ്രോ​പ്​ ഗ​സ്സ​യി​ൽ യു.​എ.​ഇ ന​ട​ത്തി​യ​ത്. അ​തി​നു​ശേ​ഷം ഇ​തി​ന​കം 2,271ട​ൺ സ​ഹാ​യ​വ​സ്തു​ക്ക​ൾ എ​ത്തി​ച്ചു​ക​ഴി​ഞ്ഞു. ഫ​ല​സ്തീ​ൻ ജ​ന​ത​യെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി യു.​എ.​ഇ പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ പ്ര​ഖ്യാ​പി​ച്ച ഗാ​ല​ന്‍റ്​ നൈ​റ്റ്​-3 ഓ​പ​റേ​ഷ​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ എ​യ​ർ ഡ്രോ​പ്പു​ക​ൾ ന​ട​ക്കു​ന്ന​ത്.

ഒ​ക്​​ടോ​ബ​റി​ൽ യു​ദ്ധം ആ​രം​ഭി​ച്ച​തി​ന് ശേ​ഷം നി​ര​വ​ധി സാ​മ്പ​ത്തി​ക, ജീ​വ​കാ​രു​ണ്യ സ​ഹാ​യ​ങ്ങ​ൾ ഫ​ല​സ്തീ​നി​ക​ൾ​ക്ക്​ യു.​എ.​ഇ ന​ൽ​കി​യി​ട്ടു​ണ്ട്. അ​ബൂ​ദ​ബി​യി​ലെ എ​മി​റേ​റ്റ്​​സ്​ ഹ്യു​മാ​നി​റ്റേ​റി​യ​ൻ സി​റ്റി​യി​ൽ 1,200ലേ​റെ ഫ​ല​സ്തീ​നി​ക​ൾ​ക്ക്​ അ​ഭ​യ​മൊ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​വ​രി​ൽ ഏ​റെ​യും അ​ടി​യ​ന്ത​ര ചി​കി​ത്സ​ക്കാ​യി എ​ത്തി​ച്ചേ​ർ​ന്ന​വ​രാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Israel Palestine Conflictaid to gassa
News Summary - UAE delivers 82 tons of aid to Gaza
Next Story