740 ടൺ ഭക്ഷ്യസാധനങ്ങൾ ഗസ്സ മുനമ്പിലെത്തിച്ച് യു.എ.ഇ
text_fieldsഗസ്സയിലേക്കുള്ള ഭക്ഷ്യധാന്യങ്ങളുമായി ജീവകാരുണ്യ സഹായ സംഘങ്ങളുടെ വാഹനവ്യൂഹം
അൽ അരീഷ്: നാല് ജീവകാരുണ്യ സഹായ വാഹനവ്യൂഹങ്ങളിലായി 740 ടൺ ഭക്ഷ്യസാധനങ്ങൾ ഈ ആഴ്ച ഗസ്സ മുനമ്പിലെത്തിച്ച് യു.എ.ഇ. 60 ട്രക്കുകളിലായാണ് ഈ സഹായങ്ങൾ എത്തിച്ചത്.
കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഫലസ്തീൻ ജനതയെ പിന്തുണയ്ക്കുന്നതിനും അവരുടെ മാനുഷിക ആവശ്യങ്ങൾ പരിഹരിക്കുന്നതിനും വേണ്ടിയാണ് ‘ഓപറേഷൻ ഷിവൽറസ് നൈറ്റ് 3' പദ്ധതിയുടെ ഭാഗമായി, ഈ സഹായം എത്തിച്ചത്.
അൽ അരീഷിലെ യു.എ.ഇ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ലോജിസ്റ്റിക്സ് സെന്‍റർ വഴിയാണ് മാനുഷിക സഹായ സംഘം ഈ വാഹനവ്യൂഹങ്ങൾ സജ്ജമാക്കിയതും സാധനങ്ങൾ കയറ്റി അയച്ചതും. ഗസ്സ മുനമ്പിനുള്ളിലെ ആവശ്യങ്ങൾക്ക് അനുസൃതമായി സഹായ സാമഗ്രികൾ തരംതിരിക്കാനും തയാറാക്കാനും, കൃത്യമായി അയക്കാനും സാധിക്കുന്ന സംവിധാനം ഇതിനായി ഒരുക്കിയിട്ടുണ്ട്.
ഫലസ്തീൻ ജനതയ്ക്ക് ആശ്വാസമെത്തിക്കാനും, ദുരിതാശ്വാസ-ഭക്ഷ്യ സഹായങ്ങൾ വിതരണം ചെയ്ത് അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാനും യു.എ.ഇ നടത്തിവരുന്ന മാനുഷിക ശ്രമങ്ങളുടെ ഭാഗമാണ് ഈ വാഹനവ്യൂഹങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

