Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗസ്സയിൽ 663 ടൺ ദുരിതാശ്വാസ സാമഗ്രികൾ എത്തിച്ച് യു.എ.ഇ
text_fieldsbookmark_border
അബൂദബി: ഗസ്സയിൽ ദുരിതജീവിതം നയിക്കുന്ന ഫലസ്തീൻ ജനതയെ സഹായിക്കുന്നതിനായി ഈ ആഴ്ച യു.എ.ഇയുടെ അഞ്ച് ദുരിതാശ്വാസ വാഹനവ്യൂഹങ്ങൾ ഗസ്സ മുനമ്പിലെത്തി. 663 ടൺ അവശ്യവസ്തുക്കളുമായി 75 ട്രക്കുകളാണ് 'ഓപറേഷൻ ഷിവാൽറസ് നൈറ്റ്’ പദ്ധതിയുടെ ഭാഗമായി ഗസ്സസയിൽ പ്രവേശിച്ചത്.
ഭക്ഷ്യവസ്തുക്കൾ, താത്കാലിക പാർപ്പിടത്തിനാവശ്യമായ സാമഗ്രികൾ എന്നിവയാണ് പ്രധാനമായും ട്രക്കുകളിലുള്ളത്. ഈജിപ്തിലെ അൽ അരീശിലുള്ള യു.എ.ഇ ഹ്യുമാനിറ്റേറിയൻ എയ്ഡ് ലോജിസ്റ്റിക്സ് സെന്‍റർ വഴിയാണ് സഹായങ്ങൾ ശേഖരിക്കുന്നതും തരംതിരിച്ച് ഗസ്സയിലേക്ക് അയക്കുന്നതും. ഗസ്സയിലെ ജനങ്ങളുടെ കഷ്ടപ്പാടുകൾ കുറക്കുന്നതിനായി നിരന്തര സഹായമെത്തിക്കാൻ യു.എ.ഇ സംഘം പ്രതിജ്ഞാബദ്ധമായി പ്രവർത്തിച്ചുവരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

