Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘ലിങ്കുകളിൽ...

‘ലിങ്കുകളിൽ അമർത്തുംമുമ്പ് ജാഗ്രത വേണം’; യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിലിന്‍റെ മുന്നറിയിപ്പ്

text_fields
bookmark_border
‘ലിങ്കുകളിൽ അമർത്തുംമുമ്പ് ജാഗ്രത വേണം’; യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിലിന്‍റെ മുന്നറിയിപ്പ്
cancel
camera_alt

പ്രതീകാത്മക ചിത്രം

അബൂദബി: സ്കൂൾ-കോളജ് വിദ്യാർഥികളെയും അവരുടെ ഡിജിറ്റൽ വിവരങ്ങളെയും ലക്ഷ്യമിട്ട് സൈബർ തട്ടിപ്പുകൾ വർധിക്കുന്നതായി യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിലിന്‍റെ മുന്നറിയിപ്പ്. വ്യാജ സന്ദേശങ്ങളിലെ ഒരൊറ്റ ലിങ്കിൽ അമർത്തുന്നത് വ്യക്തിഗത വിവരങ്ങളും പഠനസാമഗ്രികളും നഷ്ടപ്പെടാൻ ഇടയാക്കും. ബാക്ക് ടു സ്കൂൾ കാംപയിന്റെ ഭാഗമായി പുറത്തുവിട്ട നിർദേശങ്ങളിലാണ് കൗൺസിൽ ഇക്കാര്യം വ്യക്തമാക്കിയത്.

പ്രധാന സൈബർ ഭീഷണികൾ

സോഷ്യൽ എൻജിനീയറിങ് കെണികൾ: ‘അക്കൗണ്ട് 24 മണിക്കൂറിനകം റദ്ദാകും’, ‘അസൈൻമെന്‍റ് പരിശോധിക്കുക’ തുടങ്ങിയ ഭയപ്പെടുത്തുന്നതോ ധിറുതി കൂട്ടുന്നതോ ആയ വ്യാജ സന്ദേശങ്ങളോട് ഉടൻ പ്രതികരിക്കരുത്.

എച്ച്.ടി.ടി.പി.എസ് സുരക്ഷിതമാകണമെന്നില്ല: വെബ്‌സൈറ്റിന്‍റെ പേരിന് മുന്നിൽ എച്ച്.ടി.ടി.പി.എസ്. അല്ലെങ്കിൽ ലോക്ക് ചിഹ്നം ഉണ്ടെന്ന് കരുതി മാത്രം അത് യഥാർഥ വെബ്‌സൈറ്റ് ആകണമെന്നില്ല. യു.ആർ.എൽ. അക്ഷരങ്ങൾ കൃത്യമായി പരിശോധിക്കുക.

അറ്റാച്ച്‌മെന്‍റുകൾ തുറക്കുമ്പോൾ: സർക്കുലറുകൾ, പരീക്ഷാ ഫലങ്ങൾ എന്ന പേരിലെത്തുന്ന അജ്ഞാത പി.ഡി.എഫ്, വേഡ് ഫയലുകൾ വൈറസുകളാകാൻ സാധ്യതയുണ്ട്.

പബ്ലിക് വൈഫൈ ഉപയോഗം: കഫേകളിലെയും മറ്റും സൗജന്യ വൈഫൈ ശൃംഖല ഉപയോഗിച്ച് പാസ്‌വേഡുകൾ മാറ്റുന്നതും ബാങ്കിങ് ഇടപാടുകൾ നടത്തുന്നതും ഒഴിവാക്കുക.

ഒരു പാസ്‌വേഡ് ഒന്നിലധികം അക്കൗണ്ടുകൾക്ക് നൽകരുത്: ടൂ ഫ്രാക്ടർ ഓതെന്‍റിക്കേഷൻ (എം.എഫ്.എ) നിർബന്ധമായും സെറ്റ് ചെയ്യുക.

സൈബർ ആക്രമണത്തിന് ഇരയായാൽ

ലിങ്കിൽ ക്ലിക്ക് ചെയ്താൽ പേജ് ഉടൻ ക്ലോസ് ചെയ്യുക. വിവരങ്ങളൊന്നും നൽകരുത്.

പാസ്‌വേഡ് നൽകിയിട്ടുണ്ടെങ്കിൽ ഉടൻ തന്നെ അത് മാറ്റി സ്ഥാപിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - UAE Cyber ​​Security Council warns
Next Story