ലോറി മോഷണ സംഘത്തെ പിടികൂടി; മോഷ്ടിച്ചത് 26 ലോറികള്‍
text_fieldsഷാര്‍ജ: ഷാര്‍ജയുടെ മധ്യമേഖലയായ ദൈദ് കേന്ദ്രികരിച്ച് പ്രവര്‍ത്തിക്കുന്ന വന്‍ മോഷണ സംഘത്തെ പിടികൂടി. ഒന്‍പത് അറബ് രാജ്യക്കാരാണ് പിടിയിലായത്. ഷാര്‍ജ പൊലീസിലെ കുറ്റാന്വേഷണ വിഭാഗം 'സ്പൈഡര്‍ ത്രെഡ്' എന്ന് പേരിട്ട് നടത്തിയ ഓപ്പറേഷനിലാണ് പ്രതികള്‍ അകപ്പെട്ടത്. വിവിധ എമിറേറ്റുകളില്‍ നിന്നും അയല്‍ രാജ്യങ്ങളില്‍ നിന്നുമായി 26 ലോറികളാണ് സംഘം മോഷണം നടത്തിയത്. മോഷ്ടിക്കുന്ന വാഹനങ്ങളുടെ എന്ജിന് നമ്പറും നിറവും മാറ്റി പുതിയ രേഖ ചമച്ച് മറിച്ച് വില്‍ക്കലായിരുന്നു സംഘത്തിന്‍െറ രീതി. ഇതിന് ഒത്താശ ചെയ്യുന്ന വര്‍ക്ക് ഷോപ്പുകാരെയും കണ്ടെത്തി.
ഇത്തരത്തില്‍ വ്യാജ രേഖ ചമച്ചുണ്ടാക്കുന്ന വാഹനങ്ങള്‍ മോഷണം പോയതുമായി കാണിച്ച് ഇന്‍ഷുറന്‍സ് കമ്പനികളെ കബളിപ്പിക്കുന്ന രീതിയും സംഘത്തിനുണ്ടായിരുന്നു.
തെൻറ വോള്‍വോ എഫ്.എച്ച് 440 ലോറി ദൈദില്‍ നിന്ന് മോഷണം പോയത് കാണിച്ച് വാഹന ഉടമ ഷാര്‍ജ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
രഹസ്യാന്വേഷണ വിഭാഗം വാഹനം കണ്ടത്തൊനായി നടത്തിയ പരിശോധനയില്‍ അജ്മാന് വ്യവസായ മേഖലയില്‍ നിന്ന് വാഹനം കണ്ടത്തെി. ഇതിെൻറ ഉടമകളെന്ന് അവകാശപ്പെട്ട രണ്ട് അറബ് രാജ്യക്കാരെ പിടികൂടി നടത്തിയ ചോദ്യം ചെയ്യലിലാണ് മോഷണത്തിന്‍െറ ചുരുളഴിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
