അശ്ലീല സിനിമകൾ പങ്കുവെച്ചയാൾക്ക് ആറു മാസം തടവും അര ലക്ഷം ദിർഹം പിഴയും
text_fieldsഅബൂദബി: അശ്ലീല ചിത്രങ്ങൾ ശേഖരിച്ച് കുഞ്ഞുങ്ങൾ ഉൾപ്പെടെ പലർക്കും പങ്കുവെെച്ചന്ന കേസിൽ ഫിലിപ്പീസ് സ്വദേശിയുടെ ശിക്ഷ അബൂദബി അപ്പീൽ കോടതി ശരിവെച്ചു. ആറു മാസം തടവും അരലക്ഷം ദിർഹം പിഴയുമാണ് ഇയാൾക്കുള്ള ശിക്ഷ. യു.എ.ഇയിൽ നിരോധിതമായ വെബ്സൈറ്റുകളിൽ നിന്ന് പ്രത്യേക സോഫ്റ്റുവെയറുകൾ ഉപയോഗിച്ച് സംഘടിപ്പിച്ച അശ്ലീല സിനിമകളാണ് ഇയാൾ വിതരണം ചെയ്തിരുന്നത്. കുട്ടികളുടെ ലൈംഗികത ചിത്രീകരിക്കൽ രാജ്യത്ത് നിയമവിരുദ്ധമാണെന്നിരിക്കെ ഇയാൾ ഇത്തരം സിനിമകൾ 11വയസിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് ഫോൺ മുഖേന അയച്ചു കൊടുത്തതായും തെളിഞ്ഞു. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കമ്പ്യൂട്ടറിൽ അശ്ലീല സിനിമകളുടെ വൻ ശേഖരം കണ്ടെത്തിയിരുന്നു. ശിക്ഷ പൂർത്തിയാക്കിയാലുടൻ ഇയാളെ നാടുകടത്തും.
നിയമവിരുദ്ധ സൈറ്റുകളിലെ സന്ദർശകർ കനത്ത നിരീക്ഷണത്തിലാണെന്നും അശ്ലീല ഫയലുകൾ ഡൗൺലോഡ് ചെയ്യുന്നതും പ്രചരിപ്പിക്കുന്നതും ശിക്ഷാർഹമാണെന്നും അധികൃതർ മുന്നറിയിപ്പു നൽകി.
പ്രായപൂർത്തി ആവാത്തവരെ ഉപയോഗിച്ച് തയ്യാറാക്കിയ അശ്ലീല ചിത്രങ്ങളുള്ള വെബ്സൈറ്റുകൾ സന്ദർശിക്കുന്നതും ഡൗൺലോഡ് ചെയ്യുന്നതും ഒന്നര മുതൽ 10 ലക്ഷം ദിർഹം വരെ പിഴയും ആറു മാസം മുതൽ മൂന്നു വർഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
