പൂച്ചയെ നായക്ക് ഭക്ഷണമായി നൽകിയ പ്രതികൾ അറസ്റ്റിൽ
text_fieldsദുബൈ: ജീവനുള്ള പൂച്ചയെ നായക്ക് ഭക്ഷണമായി നൽകുകയും ഇൗ കൃത്യം വീഡിയോയിൽ പകർത്തി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ സ്വദേശി പൗരനെയും രണ്ട് ഏഷ്യൻ സഹായികളെയും ദുബൈ പൊലീസ് അറസ്റ്റു ചെയ്തു. സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ കണ്ട് നിരവധിപേർ ഇൗ ഹീനകൃത്യത്തിനെതിരെ പ്രതിഷേധമുയർത്തിയിരുന്നു. വിഷയം ഉടനടി ഗൗരവമായി കണ്ട ദുബൈ പൊലീസ് മേധാവി മേജർ ജനറൽ അബ്ദുല്ല ഖലീഫ അൽ മറി നിർദേശിച്ചതനുസരിച്ച് പൊലീസ് കുറ്റക്കാരെ കണ്ടെത്തി അറസ്റ്റു ചെയ്യുകയായിരുന്നു. പൂച്ചയെ ക്രൂരമായി പീഡിപ്പിച്ചെന്നണ് സ്വദേശി പൗരനെതിരായ കേസ്. ഇൗ സംഭവം വീഡിയോയിൽ പകർത്തിയത് ഏഷ്യൻ സുഹൃത്തുക്കളാണ്. തെൻറ ഫാമിലെ പ്രാവുകളെയും കോഴികളെയും പിടിച്ചു തിന്ന പൂച്ചക്ക് ശിക്ഷ നൽകാൻ എന്ന പേരിലാണ് നായ്ക്കൂട്ടിലേക്ക് എറിഞ്ഞു കൊടുത്തത്. യു.എ.ഇയിലെ നിയമങ്ങൾ പ്രകാരം ഒരു വർഷം തടവും പതിനായിരം മുതൽ രണ്ടുലക്ഷം ദിർഹം വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.
തികച്ചും മനുഷ്യത്വരഹിതവും പ്രാകൃതവുമായ ചെയ്തിയാണ് ഇവർ കാണിച്ചതെന്ന് കുറ്റാന്വേഷണ വിഭാഗത്തിലെ മേജർ ജനറൽ ഖലീൽ ഇബ്രാഹിം അൽ മൻസൂരി ചൂണ്ടിക്കാട്ടി. പൊലീസിെൻറ സൈബർ സെല്ലിെൻറ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്.
ഇൗ ഹീനകൃത്യം ചെയ്തവർക്കെതിരെ മാതൃകാപരമായി നടപടി സ്വീകരിച്ചില്ലെങ്കിൽ തെറ്റായ സന്ദേശം നൽകുമെന്നും ചെറുപ്പക്കാർ ആവർത്തിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
