മയക്കു മരുന്ന് വിഴുങ്ങികളെ കുടുക്കാൻ ദുബൈ കസ്റ്റംസിന് മികച്ച സംവിധാനം, കൂടുതൽ ജാഗ്രത
text_fieldsദുബൈ: ദ്രവരൂപത്തിലുള്ള കൊക്കൈൻ ഉറകളിലാക്കി വിഴുങ്ങുന്ന വേലയൊന്നും ദുബൈ കസ്റ്റംസിനു മുന്നിൽ ഫലിക്കില്ലെന്ന് മുന്നറിയിപ്പ്.ആഫ്രിക്കൻ, ഏഷ്യൻ രാജങ്ങളിൽ നിന്ന് ലഹരി സംഘങ്ങൾ ഇത്തരത്തിൽ കൊക്കൈൻ കടത്തുന്നുവെന്ന് ഇൻറർപോൾ റിപ്പോർട്ട് ചെയ്തിരുന്നു. ഗൾഫ് മേഖലയെയാണ് അവർ ലക്ഷ്യം വെക്കുന്നതും സഞ്ചാരമാർഗമായി തെരഞ്ഞെടുത്തതും. എന്നാൽ മയക്കു മരുന്ന് കടത്തുകാരെന്ന് തരിമ്പ് സംശയം തോന്നിയാൽ വിശദ പരിശോധന നടത്തി അനാശ്യാസകരമായ പ്രവർത്തനങ്ങളില്ല എന്ന് ഉറപ്പുവരുത്താൻ കർശന നിർദേശം ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുള്ളതായി ദുബൈ കസ്റ്റംസ് പാസഞ്ചർ ഒാപ്പറേഷൻസ് വിഭാഗം ഡയറക്ടർ ഇബ്രാഹിം അൽ കമാലി അറിയിച്ചു. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ അത്യാധുനി സ്കാനിംഗ് സംവിധാനവും പാളിച്ചകളില്ലാത്തതാണ്.
യാത്രക്കാരുടെ ശരീരത്തിൽ അസ്വാഭാവികമായി എന്തു വസ്തുക്കൾ കണ്ടാലും തിരിച്ചറിയാൻ ഇൗ സംവിധാനം ഉപകരിക്കും. ഇൗ വർഷത്തിെൻറ ആദ്യ പാദത്തിൽ 312 മയക്കു മരുന്ന് കടത്ത് ശ്രമങ്ങളാണ് കസ്റ്റംസ് പരിശോധനയിൽ പൊളിഞ്ഞത്. പിടിയിലായത് ഏറെയും 26നും35നും ഇടയിൽ പ്രായമുള്ളവർ. കഴിഞ്ഞ വർഷം 1030 ശ്രമങ്ങൾ തകർക്കാനായി. മയക്കു മരുന്ന് കടത്തിന് നിയോഗിക്കപ്പെടുന്ന യുവാക്കൾ വളെര കുറഞ്ഞ പ്രതിഫലത്തിനു വേണ്ടി തങ്ങളുടെ ജീവിതം ഹോമിക്കുകയാണെന്നും രാജ്യത്തിനും ജനങ്ങൾക്കും വിപത്തായ ലഹരി കടത്തുന്നവെര ഏറ്റവും കർശനമായ നിയമപ്രകാരമാണ് നേരിടുകയെന്നും അൽ കമാലി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
