പോക്കറ്റടിച്ച ആഫ്രിക്കക്കാരനെ മലയാളി കീഴടക്കി
text_fieldsഷാര്‍ജ: പേരക്കുട്ടിയുമായി ഷാര്‍ജ കിങ് ഫൈസല്‍ റോഡിലെ ബാങ്കില്‍ പണം നിക്ഷേപിക്കാന്‍ പോയതായിരുന്നു പാരഡൈസ് ഷാജി എന്ന ഫോട്ടോഗ്രാഫര്‍. ബാങ്കിന് സമീപത്തത്തെിയപ്പോള്‍ രണ്ട് ആഫ്രിക്കക്കാര്‍ അടുത്ത് വന്നു. വലത് വശത്ത് കൂടി വന്നയാള്‍ ഷാജിയുടെ കൈയിലൊന്ന് തട്ടി. പെട്ടെന്ന് തന്നെ അയാള്‍ ക്ഷമിക്കണമെന്ന് പറഞ്ഞ് ഷാജിയുടെ കരം പിടിച്ചു. ഇതിനിടയില്‍ തന്‍െറ ഇടത് ഭാഗത്തെ പാന്‍റിന്‍െറ പോക്കറ്റില്‍ നിന്ന് എന്തോ വലിക്കുന്നതായി ഷാജിക്ക് തോന്നി.
ഉടനെ തന്നെ തന്നെ പിടിച്ചവന്‍െറ കൈ തട്ടി മാറ്റി. ഇതിനിടയില്‍ രണ്ട് ഭാഗത്ത് നിന്ന ആളുകളും വേഗത്തില്‍ നടന്നകലുന്നത് കണ്ടു. കീശ പരിശോധിച്ചപ്പോള്‍ ബാങ്കില്‍ അടക്കാന്‍ കൊണ്ട് വന്ന പണം നഷ്ടപ്പെട്ടതായി മനസിലായി.
ഇടത് വശത്തെ കീശയില്‍ നിന്നാണ് പണം നഷ്ടപ്പെട്ടത്. ആ ഭാഗത്തുനിന്ന ആഫ്രിക്കക്കാരന്‍ വേഗത്തില്‍ നടന്ന് പോകുന്നത് ഷാജി കണ്ടു. ഓടി ചെന്ന് അയാളുടെ കുപ്പായത്തില്‍ പിടിച്ചു. തന്‍െറ പണം തിരിച്ച് തരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ താന്‍ പണം എടുത്തിട്ടില്ളെന്ന് പറഞ്ഞ് ഇയാള്‍ ഉച്ചത്തില്‍ സംസാരിക്കാന്‍ തുടങ്ങി. ഇത് കണ്ട് ചുറ്റും ഉണ്ടായിരുന്നവര്‍ അടുത്ത് കൂടി. ആഫ്രിക്കക്കാരന്‍െറ കൈയിലുണ്ടായിരുന്ന രണ്ട് പ്ളാസ്റ്റിക് കവര്‍ പരിശോധിച്ചെങ്കിലും പണം കണ്ടത്തൊനായില്ല. എന്നാല്‍ ഇയാള്‍ കൈയില്‍ എന്തോ ചുരുട്ടി പിടിച്ചിരിക്കുന്നതായി ഷാജി കണ്ടു. അതെന്താണെന്ന് ചോദിച്ചപ്പോള്‍ അത് അങ്ങോട്ടുമിങ്ങോട്ടും മാറ്റാന്‍ തുടങ്ങി. ചുറ്റും കൂടിയവരും അതെന്താണെന്ന് ചോദിച്ച് അടുത്ത് കൂടിയപ്പോള്‍ സംഗതി പന്തിയല്ല എന്ന് പോക്കറ്റടിക്കാരന് മനസിലായി. ഉടനെ പണം ഷാജിയെ ഏല്‍പ്പിച്ച് ഇയാള്‍ ഓടി മറഞ്ഞു.
ഇത്തരത്തിലുള്ള നിരവധി സംഭവങ്ങളാണ് ഷാര്‍ജയിലും മറ്റും നടക്കുന്നത്. ദേഹത്ത് തുപ്പുക, കരം പിടിക്കുക, ദേഹത്ത് ഇടിച്ച് തള്ളിയിടുക എന്നിട്ട് ക്ഷമാപണം നടിച്ച് പണം തട്ടുക ഇതാണ് ഒരു രീതി. ബാങ്കില്‍ നിന്നും മറ്റും പണവുമായി വന്ന് വാഹനത്തില്‍ കയറുന്നവരോട് വാഹനത്തിന്‍െറ ടയര്‍ പഞ്ചാറാണെന്നും ഓയില്‍ ലീക്കുണ്ടെന്നും പുക വമിക്കുന്നുണ്ടെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് പണവുമായി കടന്ന് കളയുന്നതാണ് മറ്റൊരു രീതി.
രണ്ടിന്‍െറ പിന്നിലും ആഫ്രിക്കക്കാരാണ് കൂടുതലായും പ്രവര്‍ത്തിക്കുന്നത്. ഏഷ്യക്കാരും കുറവല്ല. ഇത്തരം ക്ഷമാപണക്കാര്‍ അടുത്ത് വന്നാല്‍ ആദ്യം അവനവന്‍െറ കീശയും ബാഗും ശ്രദ്ധിക്കുക. തുപ്പലും മറ്റും പിന്നെ വൃത്തിയാക്കിയാല്‍ മതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
