വിവാഹ ഘോഷയാത്രക്കിടയില്‍ വാഹന കസര്‍ത്ത്; സ്വദേശി യുവാവ് പിടിയില്‍
text_fieldsഷാര്‍ജ: ബന്ധുവിന്‍െറ വിവാഹഘോഷയാത്രക്ക് ഹരം പകരാന്‍ കാറുമായി കസര്‍ത്തിനിറങ്ങിയ സ്വദേശി യുവാവിനെ ഷാര്‍ജ പൊലീസ് പിടികൂടി. വലത് വശത്തെ രണ്ട് ടയര്‍ മാത്രം ഉപയോഗിച്ചാണ് ഇയാള്‍ വാഹനാഭ്യാസം നടത്തിയത്. മിനുട്ടുകള്‍ക്കുള്ളില്‍ സംഭവം സാമൂഹ്യ മാധ്യമത്തില്‍ പരന്നു. റോഡ് നിയമങ്ങള്‍ തെല്ലും പാലിക്കാതെ തനിക്കും മറ്റുള്ളവര്‍ക്കും അപകടം ഉണ്ടാക്കുന്ന വിധത്തില്‍ പ്രവര്‍ത്തിച്ച യുവാവിനെ തേടി ഷാര്‍ജ പൊലീസിറങ്ങി. വാഹനാഭ്യാസത്തിനിടയില്‍ തന്നെ ഇയാളെ പിടികൂടി. പരിശോധനയില്‍ വാഹനത്തിന്‍െറ യന്ത്രത്തില്‍ നിരവധി മാറ്റങ്ങള്‍ വരുത്തിയതായും വാഹനത്തിന്‍െറ നിറം അധികൃതരുടെ അനുമതിയില്ലാതെ മാറ്റിയതായും കണ്ടത്തെി.
വാഹനത്തിന്‍െറ നമ്പര്‍പ്ളേറ്റും മാറ്റിയിരുന്നു. ഗതാഗത നിയമങ്ങളുടെ ഗുരുതരമായ വീഴ്ച്ചയാണ് യുവാവ് വരുത്തിയതെന്ന് പൊലീസ് പരഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
