യുവതിയെ പീഡിപ്പിച്ചു പിന്നീട് വിവാഹം കഴിച്ചു; എങ്കിലും പൊലീസുകാരന് ആറ് മാസം തടവ്
text_fieldsദുബൈ: വിവാഹം ആലോചിച്ച യുവതിയെ പീഡിപ്പിച്ച പൊലീസുകാരനെ കോടതി ആറ് മാസംതടവിന് ശിക്ഷിച്ചു. കഴിഞ്ഞ മാർച്ചിലായിരുന്നു കേസിനാസ്പദമായ സംഭവം. 28 വയസുകാരനായ പൊലീസുകാരൻ വിമാനത്താവളത്തിലാണ് ജോലി െചയ്തിരുന്നത്. അവിടെ വെച്ച് പരിചയപ്പെട്ട യുവതിയാണ് പരാതിക്കാരി. ഒരു വിമാനക്കമ്പനിയിൽ ജോലി െചയ്യുന്ന യുവതിയുമായി അടുത്ത സൗഹൃദം സ്ഥാപിച്ച െപാലീസുകാരൻ പിന്നീട് വിവാഹം ആലോചിക്കുകയായിരുന്നു. നേരത്തെ വിവാഹം കഴിക്കുകയും പിന്നീട് ഭർത്താവുമായി വേർപിരിയുകയും ചെയ്ത യുവതി ഇക്കാര്യങ്ങളെല്ലാം തുറന്നു പറഞ്ഞുവെങ്കിലും പൊലീസുകാരൻ പിൻമാറിയില്ല. തുടർന്ന് വീട്ടിൽ വന്ന് വിവാഹം ആലോചിക്കാൻ യുവതി നിർദേശിച്ചു. ഇതിനിടെ ഒരു ദിവസം പൊലീസുകാരൻ യുവതിയെ കാറിൽ കയറ്റിക്കൊണ്ടുപോയി വിജനമായ സ്ഥലത്ത് എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്.
ഉടൻ തന്നെ യുവതി പൊലീസിൽ പരാതിയും നൽകി. പിന്നീട് ഇരുവരും വിവാഹിതരാവുകയും ചെയ്തു. കേസ് വിചാരണക്കെത്തിയപ്പോൾ പീഡിപ്പിച്ചുവെന്ന വാദം നിലനിൽക്കില്ലെന്ന് പ്രതിയുടെ അഭിഭാഷകൻ വാദിച്ചു. പ്രതി യുവതിയുടെ വീട്ടുകാരുമായി വിവാഹം പറഞ്ഞ് ഉറപ്പിച്ചതാണ്. ഇക്കാര്യം സുഹൃത്തുക്കളെയും ബന്ധുക്കെളയും അറിയിക്കുകയും ചെയ്തിരുന്നു. ഇതോടെ വിവാഹബന്ധം നിലവിൽ വന്നുവെന്ന് കരുതാമെന്നായിരുന്നു പ്രതിഭാഗത്തിെൻറ നിലപാട്. പ്രശ്നം വിവാഹത്തോടെ ഒത്തുതീർപ്പായെന്ന് യുവതിയും നേരത്തെ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഇൗ വാദങ്ങൾ അംഗീകരിക്കാതിരുന്ന കോടതി സംഭവംനടക്കുേമ്പാൾ യുവതി പ്രതിയുടെ ഭാര്യയായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ശിക്ഷ വിധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
