യു.എ.ഇയിൽ നടന്നത് 1.1 മില്യൺ കോവിഡ് ടെസ്റ്റുകൾ
text_fieldsദുബൈ: ലോകത്തെ വരിഞ്ഞുമുറുക്കിയ വൈറസിനെ തുരത്തുന്നതിനായി ശക്തമായ പ്രതിരോധ നടപട ികൾ തുടരുന്ന രാജ്യം ഇതുവരെ നടത്തിയത് 1.1 മില്യൺ കോവിഡ് ടെസ്റ്റുകൾ. ആശുപത്രികളിലു ം ആരോഗ്യ കേന്ദ്രങ്ങളിലും 14 ഡ്രൈവ് ത്രൂ ടെസ്റ്റിങ് കേന്ദ്രങ്ങളിലുമായി 11,22,000 പരിശോധനകൾ പൂർത്തിയാക്കിയതായി രാജ്യത്തെ വാർത്ത ഏജൻസി വാം റിപ്പോർട്ട് ചെയ്തു. പ്രായമായവർക്കും ഹോം ടെസ്റ്റുകൾ ആവശ്യമുള്ളവർക്കുമായി നടത്തുന്ന മൊബൈൽ ടെസ്റ്റിങ് സേവനത്തിന് പുറമെയുള്ള കണക്കാണിതെന്നും വാം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
യു.എ.ഇയിലെ പരിശോധന നിരക്ക് ലോകത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ്. ഫലപ്രദമായ പരിശോധനയും കോൺടാക്ട് ട്രെയ്സിങ്ങും സ്ഥിരീകരിച്ച കേസുകളിൽ വേഗത്തിൽ പരിചരണം നേടാൻ സഹായിക്കുന്നതോടൊപ്പം വ്യാപനത്തിെൻറ വ്യാപ്തി മനസ്സിലാക്കാൻ ആരോഗ്യവകുപ്പിനും ആരോഗ്യപ്രവർത്തകർക്കും സഹായകമാവുകയും ചെയ്യുന്നു.
അബൂദബി ഹെൽത്ത് സർവിസസ് കമ്പനിയായ സെഹയുടെ നേതൃത്വത്തിൽ രാജ്യത്തുടനീളം 14 ഡ്രൈവ് ത്രൂ ടെസ്റ്റിങ് സെൻററുകളാണ് പ്രവർത്തിക്കുന്നത്. പൗരന്മാർക്കും താമസക്കാർക്കും പല ആശുപത്രികളിലും സ്പെഷലിസ്റ്റ് ആരോഗ്യ കേന്ദ്രങ്ങളിലും പരിശോധന നടത്താം. വാഹനത്തിൽ നിന്നിറങ്ങാതെ തന്നെ വെറും അഞ്ച് മിനിറ്റുകൊണ്ട് കോവിഡ് പരിശോധന നടത്താനുള്ള സംവിധാനങ്ങളാണ് ഡ്രൈവ് ത്രൂ ടെസ്റ്റിങ് സെൻററുകളിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
