Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇ കോവിഡ്​...

യു.എ.ഇ കോവിഡ്​ പ്രതിരോധം: പിഴ ചുമത്തപ്പെട്ടവർക്ക്​ അപ്പീൽ നൽകാൻ അവസരം 

text_fields
bookmark_border
യു.എ.ഇ കോവിഡ്​ പ്രതിരോധം: പിഴ ചുമത്തപ്പെട്ടവർക്ക്​ അപ്പീൽ നൽകാൻ അവസരം 
cancel

ദുബൈ: രാജ്യം ഒറ്റക്കെട്ടായി കോവിഡ്​ പ്രതിരോധ പ്രയത്​നങ്ങൾ നടത്തുന്നതി​​​െൻറ ഭാഗമായി ഒട്ടനവധി നിയന്ത്രണങ്ങളും മുന്നറിയിപ്പുകളും പ്രഖ്യാപിക്കപ്പെട്ടിരുന്നു. അവ ലംഘിക്കുന്നവർക്ക്​ കടുത്ത പിഴ ചുമത്തുമെന്നും അധികൃതർ വ്യക്​തമാക്കിയിരുന്നു. പ്രത്യേകിച്ച്​ ദേശീയ അണുനശീകരണ യജ്​ഞത്തി​​​െൻറ ഘട്ടത്തിൽ അനുവദനീയമല്ലാത്ത സമയങ്ങളിൽ വാഹനവുമായി പുറത്തു​േപാകുന്നതിനെല്ലാം കർശന നിയ​​ന്ത്രണങ്ങളാണ്​ ഏർപ്പെടുത്തിയിരുന്നത്.

അണുനശീകരണം നടത്തുന്ന സമയങ്ങളിൽ അനുമതിയില്ലാതെ റോഡിലിറങ്ങിയ വാഹനങ്ങളുടെ വിവരങ്ങ​ൾ കാമറയിൽ പതിയുമെന്നും ഉടമകൾക്ക്​ നടപടികൾ നേരിടേണ്ടി വരുമെന്നുമായിരുന്നു അറിയിപ്പ്​. നിയമം ലംഘിച്ച പലർക്കും​ പിഴ ചുമത്തിക്കൊണ്ടുള്ള അറിയിപ്പുകൾ ലഭിച്ചു കഴിഞ്ഞു. എന്നാൽ, നിങ്ങൾക്ക്​ പിഴ ചുമത്തിയത്​ തെറ്റായ രീതിയിലാണ്​ എന്ന്​ വ്യക്​തികളോ കമ്പനികളോ കരുതുന്നുവെങ്കിൽ ഇതു സംബന്ധിച്ച്​ ആവലാതികൾ ബോധിപ്പിക്കാൻ യു.എ.ഇ പബ്ലിക്​ പ്രോസിക്യൂഷൻ അതിന്​ അവസരം നൽകുന്നു. 

https://bit.ly/3b3nSvR എന്ന ലിങ്ക്​ മുഖേനെ​യോ യു.എ.ഇ പബ്ലിക്​ പ്രോസിക്യൂഷ​​​െൻറ ആപ്പ്​ മുഖേനെയോ ആവലാതി ബോധിപ്പിക്കാം. പിഴ വിവരം ലഭിച്ച്​ 15 ദിവസത്തിനകം അപേക്ഷ നൽകണം.

എമിറേറ്റ്​സ്​ ​െഎ.ഡി, പാസ്​പോർട്ട്​, ഫൈൻ ചുമത്തിയതു സംബന്ധിച്ച രേഖകൾ, ഫൈൻ ചുമത്താതിരിക്കാൻ തെളിവായി നൽകാവുന്ന രേഖകൾ എന്നിവയും ആവശ്യമാണ്​. വ്യക്​തികൾക്കോ സ്​ഥാപനങ്ങൾക്കോ അവയുടെ പ്രതിനിധികൾക്കോ ഇൗ അപേക്ഷ സമർപ്പിക്കാം. അവ പരിശോധിച്ച​ ശേഷം അധികൃതർ മേൽ നടപടി സ്വീകരിക്കും.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newscovid 19
News Summary - UAE Covid Fine-Gulf News
Next Story