വിദ്വേഷംപരത്തുന്ന കവിതയും ചിത്രവുമായി യു.എ.ഇയിലെ മലയാളി വ്യവസായി
text_fieldsദുബൈ: കോവിഡ് വ്യാപിപ്പിക്കുന്നത് മതവിശ്വാസികളാണെന്ന ആക്ഷേപവുമായി യു.എ.ഇയിലെ മലയാളി വ്യവസായിയുടെ കവി ത. ഏരീസ് ഗ്രൂപ്പ് മേധാവിയും സിനിമാ സംവിധായകനുമായ സോഹൻ റോയ് ആണ് പ്രത്യേക മത വിശ്വാസികളാണ് കോവിഡ് പരത് തിന്നത് എന്ന് ധ്വനിപ്പിക്കുന്ന ചിത്രം സഹിതം കവിത സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. സാമൂഹിക വിശകലനം എന ്ന മട്ടിൽ ദിവസങ്ങളായി സോഹൻ റോയ് സമൂഹ മാധ്യമങ്ങൾ വഴി ഗ്രാഫിക്സ് സഹിതം കവിത പോസ്റ്റ് ചെയ്യാറുണ്ട്.
നിസാമുദ്ദീൻ, കോവിഡ്, നിസാമുദ്ദീൻ കൊറോണ കേസസ് തുടങ്ങിയ ഹാഷ്ടാഗുകൾ സഹിതം പോസ്റ്റ് ചെയ്ത കവിതയിൽ പള്ളിയിൽ നിന്ന് വരുന്ന മുസ്ലിംകളുടെ ഗ്രാഫിക് ചിത്രമാണ് ചേർത്തിരിക്കുന്നത്. മതഭാഷിയുടെ നിർദേശാനുസരണം അണുക്കൾ നാട്ടിൽ പരത്തുകയാണ് എന്നാണ് കവിതയിലുടെ സോഹൻ കുറ്റപ്പെടുത്തുന്നത്.സാമൂഹിക വിമർശനം എന്ന മട്ടിൽ പോസ്റ്റ് ചെയ്യുന്ന പല കവിതകളും ഏതെങ്കിലും ഒരു സമൂഹത്തെ അവഹേളിക്കുന്ന രീതിയിലുള്ളവയാണെങ്കിലും പലരും അത് അവഗണിക്കുകയായിരുന്നു പതിവ്.
സ്ത്രീ വിരുദ്ധ കവിതകളും വ്യാപകമായി അതിഥി തൊഴിലാളികളെ അവഹേളിക്കുന്ന രണ്ടിലേറെ കവിതകൾ ഇദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു. അതിഥി തൊഴിലാളികളെ നാടുകടത്തണമെന്നുൾപ്പെെടയുള്ള കോവിഡ് കാല കവിതകളെല്ലാം ഫേസ്ബുക്ക് വഴി പങ്കുവെച്ചപ്പോൾ മതവിശ്വാസികൾ കോവിഡ് പരത്തുന്നു എന്നാക്ഷേപിക്കുന്ന കവിത സംഘ് പരിവാർ വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ മുഖേനെയാണ് വ്യാപകമായി ഷെയർ ചെയ്തത്. വർഗീയ വിദ്വേഷം പരത്തുന്ന പോസ്റ്റുകൾക്കെതിരെ യു.എ.ഇ കർശന നിലപാട് സ്വീകരിക്കുന്ന പശ്ചാത്തലത്തിൽ ഫേസ്ബുക്കിലും യൂട്യൂബിലും കവിത മറച്ചുവെച്ചിട്ടുണ്ടെങ്കിലും ട്വിറ്ററിൽ ഇപ്പോഴും കവിത നിലനിർത്തിയിട്ടുണ്ട്.
ഡാം എന്ന സിനിമയുടെ നിർമാതാവും സംവിധായകനുമായ ഇദ്ദേഹം വർഷങ്ങളായി യു.എ.ഇ കേന്ദ്രീകരിച്ച് വ്യവസായങ്ങൾ നടത്തിവരികയാണ്. ഒരു ഇന്ത്യൻ രൂപ ഒരു ഡോളറിന് തുല്യമാക്കുമെന്ന സുബ്രഹ്മണ്യൻ സ്വാമിയുടെ ആശയത്തിെൻറ പ്രചാരകനുമായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ വൈരം പരത്തുന്നവർക്കെതിരെ കഴിഞ്ഞ ദിവസം അറബ് ലോകത്തെ പ്രമുഖർ ശബ്ദമുയർത്തിയതിനു പിന്നാലെയാണ് വിദ്വേഷം പരത്തുന്ന ഇൗ കവിതക്കെതിരെയും പ്രതിഷേധമുയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
