Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഒറ്റദിന കോടതി വൻ...

ഒറ്റദിന കോടതി വൻ വിജയം; രണ്ടു മാസത്തിൽ  തീർപ്പാക്കിയത്​ 6000 കേസുകൾ

text_fields
bookmark_border
ഒറ്റദിന കോടതി വൻ വിജയം; രണ്ടു മാസത്തിൽ  തീർപ്പാക്കിയത്​ 6000 കേസുകൾ
cancel

ദുബൈ: കോടതികളിലെ കേസ്​ ഭാരം കുറക്കുവാനും ചെറു കുറ്റങ്ങളുടെ പേരിൽ കേസ്​ നൂലാമാലകളിൽ നാളുകളോളം കുടുങ്ങിക്കിടക്കേണ്ട അവസ്​ഥക്ക്​ പരിഹാരമുണ്ടാക്കാനും ലക്ഷ്യമിട്ടാണ്​ യു.എ.ഇ വൈസ്​ പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽമക്​തൂം ഏക ദിന കോടതികൾക്ക്​ നിർദേശം നൽകിയത്​. 

ശൈഖ്​ മുഹമ്മദി​​​െൻറ കണക്കൂകൂട്ടൽ പിഴച്ചില്ല. ഏഴാഴ്​ച കൊണ്ട്​ 6000 കേസുകൾക്ക്​ തീർപ്പുണ്ടാക്കിയ ജഡ്​ജ്​ അയ്​മൻ അബ്​ദുൽ ഹക്കമി​​​െൻറ ക്ഷമയേയും അധ്വാനത്തേയും സമ്മതിച്ചേ മതിയാവു.മാർച്ചിലാണ്​ കോടതി തുടങ്ങിയത്​. ദിവസം 200 കേസ്​ വരെ കേൾക്കാറുണ്ട്​ ജഡ്​ജി. ചെക്ക്​ കേസുകൾ, ​അനുമതി ഇല്ലാതെ മദ്യപിക്കൽ, മദ്യം അനധികൃതമായി കൈവശം സൂക്ഷിക്കൽ, ഫീസ്​ അടക്കാൻ വീഴ്​ച വരുത്തൽ, യാചന, അനധികൃത കച്ചവടങ്ങൾ, വിവാഹ ബാഹ്യ ലൈംഗിക ബന്ധം എന്നിവ സംബന്ധിച്ച കേസുകളാണ്​ കാര്യമായി കോടതിയുടെ പരിഗണനക്കെത്തുന്നത്​. ഒറ്റ ദിവസം കൊണ്ട്​ കേസ്​ കേസ്​ അന്വേഷണവും വാദം കേൾക്കലും വിധിക്കലും ശിക്ഷ നടപ്പാക്കലുമെല്ലാം ക​​ഴിയും. അറബി ഭാഷ വശമില്ലാത്തവരുടെ സൗകര്യത്തിന്​ പരിഭാഷകരുമുണ്ടാവും.

ഗൾഫ്​ മേഖലയിൽ തന്നെ ആദ്യമായാണ്​ ഏകദിന കോടതികൾ നടപ്പാക്കുന്നത്​. അൽ മുറഖബത്ത്​​ പൊലീസ്​ സ്​റ്റേഷനിൽ പ്രവർത്തിക്കുന്ന കോടതിയിൽ രാവിലെ പത്തര മുതൽ ജഡ്​ജി വിധികേൾക്കാനാരംഭിക്കും. മുറഖബാത്ത്​, നാഇഫ്​, ഖി​ൈസസ്​, റാശിദീയ സ്​റ്റേഷനുകളിൽ വരുന്ന കേസുകളാണ്​ പരിഗനണനക്കെത്തുക. 
ഏറെയൂം ചെക്കുകേസുകൾ. ചില കേസുകളിൽ കുറ്റാരോപിതർ ന്യായീകരി​ക്കാനോ പ്രതിരോധിക്കാനോ മുതിരാറില്ല. ക​ുറ്റത്തെക്കുറിച്ച്​ ബോധ്യത്തോടെ  ഉടനടി വിധി പ്രഖ്യാപിക്കാൻ പറയുമവർ. മറ്റു ചിലതിൽ സാവകാശം തേടും, ചിലർക്ക്​ വാദിക്കാനുള്ള സമയം വേണം, മറ്റു ചിലർക്ക്​ കേസുകൾ സന്ധിയാക്കാൻ സമയം വേണം. കോടതി അത്​ അനുവദിക്കുകയും നീതി ലഭ്യമായി എന്ന്​ ഉറപ്പാക്കുകയും ചെയ്യും.   

ചെറിയ കേസുകൾക്ക്​ പിഴ ശിക്ഷയാണ്​ വിധിക്കുക. ഒന്നര ലക്ഷം ദിർഹത്തിനു മുകളിലെ ചെക്ക്​ കേസുകളിൽ തടവു ശിക്ഷ നൽകും. ഇൗ വിധിയിൽ തൃപ്​തി പോരെന്നുണ്ടെങ്കിൽ പരാതിക്കാർക്ക്​ നഷ്​ടപരിഹാരം തേടി സിവിൽ കേസ്​ നൽകാനും അർഹതയുണ്ട്​.  കുറഞ്ഞ കാലയളവിൽ ഇത്രയേറെ കേസുകൾക്ക്​ പരിഹാരം കണ്ടതെങ്ങിനെ എന്നു ചോദിച്ചാൽ മികച്ച ദർശനവും കഠിനാധ്വാനവും എന്നു പറയാം ഉത്തരം. ഇത്തരമൊരു കോടതി സ്​ഥാപിക്കാനുള്ള തീരുമാനം നൂറുകണക്കിനാളുകൾക്കാണ്​ ആശ്വാസം പകർന്നത്​. കേസുകൾ എളുപ്പമങ്ങ്​ തീർക്കാനായി കണ്ണടച്ച്​ വിധി പറയുകയല്ല ജഡ്​ജിയിവിടെ ചെയ്യുന്നത്​. എട്ടു മണിക്കൂർ കോടതിയിലും 4 മണിക്കൂർ വീട്ടിലുമായ 12മണിക്കൂറാണ്​ കേസ്​ കൂട്ടങ്ങൾക്കായി ചെലവിടുന്നത്​. പരിഗണനക്ക്​ വരാനിരിക്കുന്ന ഒാരോ കേസുകളും സാഹചര്യങ്ങളും തെളിവുകളുമെല്ലാം പഠിച്ച്​ പരിശോധിച്ചാണ്​ വാദം കേൾക്കാനരിക്കുന്നത്​. എന്നാൽ ഇൗ തിരക്കിനെല്ലാമിടയിലും ദിവസവും വായനയിലൂടെ ബുദ്ധിക്കും കായിക വിനോദങ്ങളിലൂടെ ശരീരത്തിനും വ്യായാമം നൽകാൻ അദ്ദേഹം ശ്രദ്ധിക്കുന്നു.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae court
News Summary - uae court
Next Story