ഉബൈദ വധം: പ്രതിയുടെ വധശിക്ഷ പരമോന്നത കോടതി ശരിവെച്ചു
text_fieldsദുബൈ: എട്ടുവയസുകാരനെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയുടെ വധശിക്ഷ പരമോന്നത കോടതി ശരിവെച്ചു. ഉബൈദ അല്‍ അഖ്റവാബി എന്ന ജോര്‍ദാനിയന്‍ ബാലനെ വധിച്ച കേസില്‍ വധശിക്ഷ റദ്ദാക്കണമെന്നും പുനര്‍വിചാരണവേണമെന്നും പ്രതി നിദാല്‍ ഈസ അബ്ദുല്ല (49)നടത്തിയ അന്തിമഅപേക്ഷ പരമോന്നത കോടതി ജഡ്ജി അബ്ദുല്‍ അസീസ് അബ്ദുല്ല അല്‍ സറൂനിയുടെ നേതൃത്വത്തിലെ ബെഞ്ച് തിങ്കളാഴ്ച തള്ളുകയായിരുന്നു. ഭരണാധികാരി അനുമതി നല്‍കിയാലുടന്‍ ശിക്ഷ നടപ്പാക്കും.
കഴിഞ്ഞ മെയ് 20നാണ് ഷാര്‍ജ വ്യവസായ മേഖലയിലെ പിതാവിന്‍െറ ഗാരേജിനു മുന്നില്‍ കളിക്കുകയായിരുന്ന ഷാര്‍ജ അല്‍ ജീല്‍ അല്‍ ജദീദ് സ്കൂള്‍ രണ്ടാം ഗ്രേഡ് വിദ്യാര്‍ഥി ഉബൈദയെ കാണാതായത്.
പിറ്റെ ദിവസം ദുബൈ അല്‍ വറഖയില്‍ അക്കാദമിക് സിറ്റി റോഡിലെ ഒഴിഞ്ഞ പ്രദേശത്ത് കുട്ടിയുടെ മൃതശരീരം കണ്ടത്തെി.
അന്തരിച്ച ദുബൈ പൊലീസ് മേധാവി മേജര്‍ ജനറല്‍ ഖമീസ് മതാര്‍ അല്‍ മസീനയുടെ മേല്‍നോട്ടത്തില്‍ നടന്ന കേസന്വേഷണത്തില്‍ പ്രതിയെ വൈകാതെ കുരുക്കാനായി.
സ്കൂട്ടര്‍ വാങ്ങി നല്‍കാമെന്ന് മോഹിപ്പിച്ച് കുട്ടിയെ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയ പ്രതി ലൈംഗിക അതിക്രമത്തിനു ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടത്തെി. ഇയാള്‍ അമിത മദ്യാസക്തിയിലായിരുന്നുവെന്നും തെളിഞ്ഞു.
ആഗസ്റ്റില്‍ ദുബൈ ക്രിമിനല്‍ കോടതി വിധിച്ച വധശിക്ഷ ജനുവരിയില്‍ അപ്പീല്‍ കോടതി ശരിവെച്ചിരുന്നു. തുടര്‍ന്നാണ് പ്രതി മേല്‍കോടതിയെ സമീപിച്ചത്. പ്രതിക്ക് ശാരീരിക മാനസിക ദൗര്‍ബല്യങ്ങളുണ്ടായിരുന്നുവെന്ന് അഭിഭാഷകന്‍ ബോധിപ്പിച്ചതിന്‍െറ പശ്ചാത്തലത്തില്‍ ആരോഗ്യ പരിശോധനകള്‍ക്ക് വിധേയമാക്കിയെങ്കിലും വിപരീത ഫലമാണ് ലഭിച്ചത്. കുട്ടികളെ ലൈംഗിക പീഡനങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും ഇരയാക്കുന്നവര്‍ക്കെതിരായ ശക്തമായ താക്കീതായി വിധി മാറും.
നീതി പുലര്‍ന്നെന്ന ആശ്വാസത്തില്‍ കുടുംബം
ദുബൈ: വീടിന്‍െറ ജീവനായിരുന്ന കുഞ്ഞുമോന്‍െറ ഘാതകന് പരമോന്നത കോടതി പരമാവധി ശിക്ഷ വിധിച്ചതിന്‍െറ ആശ്വാസത്തിലാണ് ഉബൈദയുടെ കുടുംബം. ദൈവം പ്രാര്‍ഥന സ്വീകരിക്കുമെന്നും രാജ്യത്തെ നിയമം നീതി ഉറപ്പാക്കുമെന്നും ധൈര്യമുണ്ടായിരുന്നെങ്കിലും കോടതിയില്‍ നിന്ന് അന്തിമ തീര്‍പ്പു വരുന്നതു വരെ തങ്ങള്‍ തികച്ചും അക്ഷമരായിരുന്നുവെന്ന് പിതാവ് കുടുംബത്തിന് ഉറക്കം പോലും നഷ്ടപ്പെട്ടിരുന്നുവെന്നും പിതാവ് ഇബ്രാഹിം അല്‍ അഖ്റവാബി പറഞ്ഞു.
വിധി പ്രസ്താവിക്കുമ്പോള്‍ സ്ഥാപനത്തിലായിരുന്ന ഇബ്രാഹിം വീട്ടില്‍ പാഞ്ഞത്തെിയാണ് ഉബൈദയുടെ ഉമ്മൂമ്മ അദ്ല ഉത്മാനെയും ഉമ്മ സൈനബ് ശരീഫിനെയൂം വിവരമറിയിച്ചത്. നീതിക്കായി പ്രവര്‍ത്തിക്കുകയും പിന്തുണ നല്‍കുകയും ചെയ്തവര്‍ക്ക് നന്ദി പറഞ്ഞാല്‍ തീരില്ളെന്ന് കണ്ണീരിനിടയില്‍ സൈനബ് പറഞ്ഞൊപ്പിച്ചു. മാലാഖയെപ്പോലൊരു കുഞ്ഞായിരുന്നു തന്‍െറ കൊച്ചുമകനെന്നും അവനെ ഇല്ലാതാക്കിയ രീതി ഒരിക്കലും അംഗീകരിക്കാനാവില്ളെന്നും പറഞ്ഞ അദ്ല ഉത്മാന്‍ ലോകത്ത് ഇനിയാര്‍ക്കും ഇത്തരമൊരു ഹീന ബുദ്ധി തോന്നരുതെന്നും കൂട്ടിച്ചേര്‍ത്തു.