Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലൈസന്‍സില്ലാതെ റിക്രൂട്ട്മെന്‍റ്: സ്ഥാപന ഉടമ 20,250 ദിര്‍ഹം തിരികെ നല്‍കാന്‍ കോടതി വിധി

text_fields
bookmark_border
ലൈസന്‍സില്ലാതെ റിക്രൂട്ട്മെന്‍റ്: സ്ഥാപന ഉടമ 20,250 ദിര്‍ഹം തിരികെ നല്‍കാന്‍ കോടതി വിധി
cancel

അല്‍ ഐന്‍: ലൈസന്‍സില്ലാതെ ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്‍റ് ഏജന്‍സി നടത്തിയ ഉടമ, പരാതിക്കാരന് നഷ്ടപരിഹാരമടക്കം 20,250 ദിര്‍ഹം നല്‍കണമെന്ന് അല്‍ ഐന്‍ സിവില്‍, കൊമേഴ്സ്യല്‍, അഡ്മിനിസ്‌ട്രേറ്റീവ് അപ്പീല്‍ കോടതി വിധിച്ചു. മുമ്പ് നല്‍കിയ തുകയില്‍ കുടിശ്ശികയുള്ള 16,250 ദിര്‍ഹവും സാമ്പത്തിക-മാനസിക ബുദ്ധിമുട്ടുകള്‍ക്ക് നഷ്ടപരിഹാരമായി 4,000 ദിര്‍ഹവും ഉള്‍പ്പെടെയാണ് ഈ തുക നല്‍കേണ്ടത്.

രണ്ട് ഗാര്‍ഹിക തൊഴിലാളികളെ എത്തിച്ചുനല്‍കാമെന്ന കരാറില്‍ 31,250 ദിര്‍ഹം നല്‍കിയെങ്കിലും ഇഖാമ നടപടികള്‍ പൂര്‍ത്തിയായ ഉടന്‍ ഒരാള്‍ ഓടിപ്പോവുകയും രണ്ടാമത്തെയാള്‍ ജോലി ചെയ്യാന്‍ വിസമ്മതിക്കുകയുമായിരുന്നു. തുടര്‍ന്ന് പണം തിരികെ ആവശ്യപ്പെട്ടെങ്കിലും സ്ഥാപന ഉടമ തയാറായില്ല. എന്നാല്‍, മാനവവിഭവശേഷി സ്വദേശിവൽകരണ മന്ത്രാലയത്തിന്‍റെ അനുമതിയില്ലാതെ റിക്രൂട്ട്മെന്‍റ് ഏജന്‍സി പ്രവര്‍ത്തിപ്പിച്ചതിന് പ്രതിക്കെതിരെ നേരത്തെ ക്രിമിനല്‍ കോടതി കുറ്റം ചുമത്തി ശിക്ഷ വിധിച്ചിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Al Ain Court Orders Illegal Recruitment Agency Owner to Refund AED 20,250
Next Story