കോവിഡ്: രോഗം മറച്ചുവെച്ചാൽ യു.എ.ഇയിൽ വൻ പിഴയും തടവും
text_fieldsദുബൈ: കോവിഡ് ബാധിച്ച വിവരം മറച്ചുവെക്കുന്നവർക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് മുന്നറിയിപ്പ്. പകർച്ച രോഗങ ്ങൾ നിയന്ത്രിക്കുന്നതിന് 2014ൽ പുറത്തിറക്കിയ ഫെഡറൽ നിയമത്തിൽ കോവിഡ് 19 കൂടി ഉൾപ്പെടുത്തിയതായി നീതിന്യായ മന്ത്രാലയമാണ് വെളിപ്പെടുത്തിയത്. പൊതുജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും പകർച്ച വ്യാധികൾ തടയുന്നതിനുള്ള സർക്കാർ നടപടികളെ ശക്തിപ്പെടുത്തുന്നതിനുമാണ് ഇൗ തീരുമാനം. തടവു ശിക്ഷയും 50000 ദിർഹം വരെ പിഴയുമാണ് ശിക്ഷ.
അസുഖമുള്ള, അസുഖമുണ്ടെന്ന് സംശയിക്കുന്ന ആളുകളെ കുറിച്ച് വിവരങ്ങൾ യഥാസമയം അറിയിക്കുന്നതിൽ വീഴ്ച വരുത്തുന്ന ഡോക്ടർമാർ, ഫാർമസിസ്റ്റുകൾ, ഫാർമസി ടെക്നീഷ്യൻമാർ, ആരോഗ്യ പ്രവർത്തകർ എന്നിവർക്കും നിയമം ബാധകമാണ്. മരണങ്ങൾ പകർച്ച രോഗം മൂലമാണെന്ന് സംശയിക്കുന്നുവെങ്കിൽ അക്കാര്യവും അധികൃതരെ അറിയിക്കേണ്ടതുണ്ട്.
രോഗമുള്ള ഒരാൾ തങ്ങളുടെ വാഹനത്തിൽ യാത്ര ചെയ്തു എന്നറിഞ്ഞാൽ അക്കാര്യവും അറിയിക്കണം. ഇത് വിമാനമാണെങ്കിലും കപൽ ആണെങ്കിലും മറ്റേതെങ്കിലും വാഹനമാണെങ്കിലും ബാധകമാണ്. സഹപ്രവർത്തകർക്ക് രോഗമുണ്ടെന്ന് കണ്ടെത്തിയാൽ ഇൗ വിവരവും 24 മണിക്കൂറിനകം ആരോഗ്യ മന്ത്രാലയത്തെ അറിയിക്കാതിരിക്കൽ കുറ്റകരമാണ്.
ആരോഗ്യകേന്ദ്രങ്ങളിലേക്കല്ലാതെ മറ്റെവിടേക്കെങ്കിലും ആരോഗ്യ വകുപ്പ് അധികൃതരുടെ അനുമതിയില്ലാതെ യാത്ര ചെയ്താൽ അര ലക്ഷം ദിർഹം വരെ പിഴ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
