Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightതിരുവനന്തപുരത്തെ...

തിരുവനന്തപുരത്തെ യു.എ.ഇ കോണ്‍സുലേറ്റ്  നാളെ തുറക്കും

text_fields
bookmark_border
അബൂദബി: യു.എ.ഇ സര്‍ക്കാറിന്‍െറ കേരളത്തിലെ കോണ്‍സുലേറ്റ് തിരുവനന്തപുരത്ത് ബുധനാഴ്ച തുറക്കും. യു.എ.ഇയിലെയും ഇന്ത്യയിലെയും പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തിലായിരിക്കും കോണ്‍സുലേറ്റ് ഉദ്ഘാടനമെന്ന് തിരുവനന്തപുരം കോണ്‍സുല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ ആല്‍ സആബി പറഞ്ഞു.
യു.എ.ഇയിലെ ഇന്ത്യന്‍ പ്രവാസികളുടെ പകുതിയോളം വരുന്ന മലയാളികള്‍ക്ക് ഏറെ സഹായകരമാകുന്ന കോണ്‍സുലേറ്റ് തുറക്കുന്നതിന് 2011ലാണ് യു.എ.ഇ സര്‍ക്കാര്‍ സന്നദ്ധത അറിയിച്ചത്. കേരള സര്‍ക്കാറിന്‍െറ സമ്മര്‍ദത്തെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടത്തിയ അപേക്ഷയെ തുടര്‍ന്നായിരുന്നു യു.എ.ഇയുടെ നടപടി. തൊഴില്‍നിയമനം, നിക്ഷേപം തുടങ്ങി വിവിധ മേഖലകളിലെ നടപടിക്രമങ്ങള്‍ കോണ്‍സുലേറ്റ് യാഥാര്‍ഥ്യമാകുന്നതോടെ എളുപ്പത്തിലും വേഗത്തിലും പൂര്‍ത്തീകരിക്കാന്‍ സാധിക്കും. 
2016 ഏപ്രിലില്‍ കോണ്‍സുലേറ്റ് തുറക്കുമെന്ന് നേരത്തെ സ്മാര്‍ട്ട് സിറ്റി ഉദ്ഘാടന സമയത്ത് ഇന്ത്യയിലെ യു.എ.ഇ അംബസഡര്‍ ഡോ. അഹ്മദ് അബ്ദുറഹ്മാന്‍ അല്‍ ബന്ന അറിയിച്ചിരുന്നെങ്കിലും വിവിധ കാരണങ്ങളാല്‍ നീളുകയായിരുന്നു. 
പിന്നീട് ആഗസ്റ്റില്‍ തുറക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായെങ്കിലും ഇപ്പോഴാണ് ഉദ്ഘാടനം യാഥാര്‍ഥ്യമാവുന്നത്.
Show Full Article
TAGS:UAE consulate
News Summary - UAE consulate
Next Story