ഖത്തർ ആക്രമണത്തെ യു.എന്നിൽ അപലപിച്ച് യു.എ.ഇ
text_fieldsസഹമന്ത്രി ലനാ സാകി നുസൈബ യു.എന്നിൽ പ്രസ്താവന നടത്തുന്നു
ദുബൈ: ഗസ്സയിൽ അടിയന്തരമായും സ്ഥിരമായും വെടിനിർത്തൽ വേണമെന്നും ഇസ്രായേലിന്റെ ഖത്തർ ആക്രമണത്തെ അപലപിച്ചും യു.എന്നിൽ യു.എ.ഇയുടെ പ്രസ്താവന. യു.എൻ പൊതുസഭയുടെ 80ാമത് സെഷനിൽ സഹമന്ത്രി ലനാ സാകി നുസൈബയാണ് രാജ്യത്തിന്റെ പ്രസ്താവന നടത്തിയത്. ദ്വിരാഷ്ട്ര പരിഹാരത്തെ അടിസ്ഥാനമാക്കിയുള്ള നീതിയുക്തവും സമഗ്രവുമായ സമാധാനത്തിനുള്ള രാജ്യത്തിന്റെ പിന്തുണയും പ്രസ്താവനയിൽ ആവർത്തിച്ചു വ്യക്തമാക്കി. ഗസ്സയിൽ വെടിനിർത്തൽ നടപ്പിലാക്കണം, അടിയന്തരമായി തടസ്സങ്ങളില്ലാതെ മാനുഷിക സഹായം വിതരണം ചെയ്യണം, ബന്ദികളെയും തടവുകാരെയും മോചിപ്പിക്കണം എന്നിവയും പ്രസ്താവന ആവശ്യപ്പെട്ടു.
സംഘർഷങ്ങളിൽ സാധാരണക്കാരെ ലക്ഷ്യംവെക്കുന്നതും രാജ്യങ്ങളുടെ പരമാധികാരത്തിന്റെ ലംഘനങ്ങളും തള്ളിക്കൊണ്ടാണ് ഖത്തറിനെതിരായ ഇസ്രായേലിന്റെ ആക്രമണത്തെ അപലപിച്ചത്.
മൂന്ന് ഇമാറാത്തി ദ്വീപുകളുടെ അധിനിവേശം അവസാനിപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത പ്രസ്താവന, മൊറോക്കൻ സഹാറയിലെ മൊറോക്കൻ പരമാധികാരത്തിന് പൂർണ പിന്തുണ ആവർത്തിക്കുകയും ചെയ്തു. മറ്റു വിവിധ അന്താരാഷ്ട്ര വിഷയങ്ങളിലെ കാഴ്ചപ്പാടുകളും പ്രസ്താവനയിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

