Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറ​ഫ അ​തി​ർ​ത്തി...

റ​ഫ അ​തി​ർ​ത്തി പി​ടി​ച്ച​ട​ക്കി​യ ഇ​സ്രാ​യേ​ൽ ന​ട​പ​ടി അ​പ​ല​പി​ച്ച്​ യു.​എ.​ഇ

text_fields
bookmark_border
uae flag day
cancel

ദു​ബൈ: ഗ​സ്സ​യി​​ലെ റ​ഫ അ​തി​ർ​ത്തി​യി​ലേ​ക്ക്​ ക​ട​ന്നു​ക​യ​റു​ക​യും പി​ടി​ച്ച​ട​ക്കു​ക​യും ചെ​യ്​​ത ഇ​സ്രാ​യേ​ൽ ന​ട​പ​ടി​യെ അ​പ​ല​പി​ച്ച്​ യു.​എ.​ഇ. കൂ​ടു​ത​ൽ നി​ര​പ​രാ​ധി​ക​ളു​ടെ ജീ​വ​ൻ ന​ഷ്ട​പ്പെ​ടു​ക​യും ഗ​സ്സ​യി​ലെ മാ​നു​ഷി​ക ദു​ര​ന്തം വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന സൈ​നി​ക നീ​ക്ക​ത്തി​നെ​തി​രെ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ഗ​സ്സ​യി​ലേ​ക്ക്​ ത​ട​സ്സ​മി​ല്ലാ​തെ സ​ഹാ​യ​ങ്ങ​ളും ജീ​വ​ൻ​ര​ക്ഷ സാ​മ​ഗ്രി​ക​ളും ഉ​റ​പ്പാ​ക്കേ​ണ്ട​തു​ണ്ടെ​ന്നും യു.​എ.​ഇ പ്ര​സ്താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു

ഫ​ല​സ്തീ​ൻ ജ​ന​ത​യെ ബ​ലം പ്ര​യോ​ഗി​ച്ച്​ പു​റ​ന്ത​ള്ളാ​നു​ള്ള എ​ല്ലാ ശ്ര​മ​ങ്ങ​ളെ​യും അ​ന്താ​രാ​ഷ്​​ട്ര, മാ​നു​ഷി​ക നി​യ​മ​ങ്ങ​ളു​ടെ ലം​ഘ​ന​ങ്ങ​ളെ​യും ശ​ക്ത​മാ​യി പ്ര​സ്താ​വ​ന അ​പ​ല​പി​ച്ചു. അ​ക്ര​മ​വും അ​സ്ഥി​ര​ത​യും വ്യാ​പി​ക്കു​ന്ന​ത്​ ത​ട​യു​ന്ന​തി​നും കൂ​ടു​ത​ൽ ജീ​വ​ൻ ന​ഷ്ട​പ്പെ​ടാ​തി​രി​ക്കാ​നും അ​ധി​നി​വേ​ശ ഫ​ല​സ്തീ​ൻ പ്ര​ദേ​ശ​ത്ത് സ്ഥി​തി​ഗ​തി​ക​ൾ രൂ​ക്ഷ​മാ​കാ​തി​രി​ക്കാ​നും വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​ലെ​ത്താ​ൻ അ​ടി​യ​ന്ത​ര ശ്ര​മ​ങ്ങ​ൾ ന​ട​ത്ത​ണ​മെ​ന്ന് മ​ന്ത്രാ​ല​യം അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്​​തു.

ഇ​ക്കാ​ര്യ​ത്തി​ൽ ഖ​ത്ത​ർ ഭ​ര​ണ​കൂ​ട​വും ഈ​ജി​പ്തും ന​ട​ത്തി​യ മ​ധ്യ​സ്ഥ ശ്ര​മ​ങ്ങ​ളെ മ​ന്ത്രാ​ല​യം അ​ഭി​ന​ന്ദി​ക്കു​ക​യും ഇ​ത് യു​ദ്ധം അ​വ​സാ​നി​പ്പി​ക്കു​ന്ന നി​ല​യി​ൽ ക​ലാ​ശി​ക്കു​മെ​ന്ന് പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ക്കു​ക​യും ചെ​യ്തു.

സ്വ​ത​ന്ത്ര ഫ​ല​സ്തീ​ൻ രാ​ഷ്ട്രം രൂ​പ​വ​ത്ക​രി​ക്കു​ന്ന ദ്വി​രാ​ഷ്ട്ര പ​രി​ഹാ​ര​ത്തി​നു​ള്ള ച​ർ​ച്ച​ക​ളി​ലേ​ക്ക് മ​ട​ങ്ങ​ണ​മെ​ന്നും മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ ആ​വ​ർ​ത്തി​ച്ച് ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae
News Summary - U.A.E condemns Israel's action in arresting Rafa.
Next Story