Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇ​സ്രാ​യേ​ൽ...

ഇ​സ്രാ​യേ​ൽ മ​ന്ത്രി​യു​ടെ വി​ദ്വേ​ഷ പ്ര​സ്​​താ​വ​ന​ക്കെ​തി​രെ യു.​എ.​ഇ

text_fields
bookmark_border
ഇ​സ്രാ​യേ​ൽ മ​ന്ത്രി​യു​ടെ വി​ദ്വേ​ഷ പ്ര​സ്​​താ​വ​ന​ക്കെ​തി​രെ യു.​എ.​ഇ
cancel

ദു​ബൈ: ഇ​സ്രാ​യേ​ൽ ധ​ന​മ​ന്ത്രി ബെ​ത്​​സ​ല​ൽ സ്​​മോ​ട്രി​കി​ന്‍റെ വി​ദ്വേ​ഷ പ്ര​സ്​​താ​വ​ന​ക്കെ​തി​രെ യു.​എ.​ഇ. സ​ഹി​ഷ്​​ണു​ത​ക്കും ജ​ന​ത​യു​ടെ ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശ​ത്തി​നും എ​തി​രാ​ണ്​ വി​വാ​ദ പ്ര​സ്​​താ​വ​ന​യെ​ന്ന്​ യു.​എ.​ഇ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ കു​റ്റ​പ്പെ​ടു​ത്തി. വെ​സ്​​റ്റ്​ ബാ​ങ്കി​ലെ ഫ​ല​സ്​​തീ​ൻ ഗ്രാ​മം ഹു​വാ​ര തു​ട​ച്ചു​നീ​ക്ക​ണം എ​ന്നാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സം ഇ​സ്രാ​യേ​ൽ മ​ന്ത്രി​യു​ടെ പ്ര​സ്​​താ​വ​ന. സ​യ​ണി​സ്​​റ്റ്​ അ​തി​ക്ര​മ​ത്തെ തു​ട​ർ​ന്ന്​ ഫ​ല​സ്​​തീ​ൻ ജ​ന​ത ന​ട​ത്തി​യ നേ​രി​യ ചെ​റു​ത്തു​നി​ൽ​പാ​ണ്​ അ​പ​ക​ട​ക​ര​മാ​യ വി​ദ്വേ​ഷ പ്ര​സ്​​താ​വ​ന ന​ട​ത്താ​ൻ ഇ​സ്രാ​യേ​ൽ മ​ന്ത്രി​യെ പ്രേ​രി​പ്പി​ച്ച​ത്. പ്ര​സ്​​താ​വ​ന പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന്​ അ​മേ​രി​ക്ക ഉ​ൾ​പ്പെ​ടെ വി​വി​ധ രാ​ജ്യ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ധാ​ർ​മി​ക​ത​ക്കും മാ​നു​ഷി​ക മൂ​ല്യ​ങ്ങ​ൾ​ക്കും നി​ര​ക്കാ​ത്ത എ​ല്ലാ ന​ട​പ​ടി​ക​ളെ​യും സ​മീ​പ​ന​ങ്ങ​ളെ​യും യു.​എ.​ഇ ത​ള്ളു​ന്ന​താ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്​​താ​വ​ന​യി​ൽ വ്യ​ക്​​ത​മാ​ക്കി. വി​ദ്വേ​ഷ പ്ര​സം​ഗ​ങ്ങ​ളും അ​ക്ര​മ​വും അ​മ​ർ​ച്ച ചെ​യ്യ​ണം. സ​ഹി​ഷ്​​ണു​ത​യു​ടെ​യും പ​ര​സ്​​പ​ര സൗ​ഹാ​ർ​ദ​ത്തി​ന്‍റെ​യും സ​ന്ദേ​ശം പ്ര​ച​രി​പ്പി​ക്ക​ണം. അ​തി​ലൂ​ടെ മാ​ത്ര​മേ മേ​ഖ​ല​യി​ൽ സം​ഘ​ർ​ഷ​വും അ​സ്​​ഥി​ര​ത​യും ഇ​ല്ലാ​യ്​​മ ചെ​യ്യാ​ൻ സാ​ധി​ക്കൂ എ​ന്നും യു.​എ.​ഇ പ്ര​സ്​​താ​വ​ന​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. പ​ശ്ചി​മേ​ഷ്യ​ൻ സ​മാ​ധാ​നം ഉ​റ​പ്പാ​ക്കാ​നു​ള്ള അ​ന്ത​ർ​ദേ​ശീ​യ, പ്രാ​ദേ​ശി​ക നീ​ക്ക​ങ്ങ​ളോ​ട്​ പൂ​ർ​ണ​മാ​യും സ​ഹ​ക​രി​ക്കു​മെ​ന്നും യു.​എ.​ഇ ഉ​റ​പ്പു ന​ൽ​കി. ദ്വി​രാ​ഷ്​​ട്ര പ്ര​ശ്​​ന​പ​രി​ഹാ​ര ഫോ​ർ​മു​ല​ക്ക്​ വി​രു​ദ്ധ​മാ​യ എ​ല്ലാ നീ​ക്ക​വും ത​ട​യ​ണം.

1967ലെ ​അ​തി​ർ​ത്തി​യെ ആ​സ്​​പ​ദ​മാ​ക്കി കി​ഴ​ക്ക​ൻ ജ​റൂ​സ​ലം ത​ല​സ്​​ഥാ​ന​മാ​യി സ്വ​ത​​ന്ത്ര ഫ​ല​സ്​​തീ​ൻ രാ​ഷ്​​ട്രം നി​ല​വി​ൽ​വ​ര​ണ​മെ​ന്ന പ്ര​ഖ്യാ​പി​ത നി​ല​പാ​ടാ​ണ്​ യു.​എ.​ഇ​യു​ടെ​തെ​ന്നും പ്ര​സ്​​താ​വ​ന വ്യ​ക്​​ത​മാ​ക്കി. അ​ധി​നി​വി​ഷ്​​ട –ഫ​ല​സ്​​തീ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലെ അ​ന്യാ​യ കു​ടി​യേ​റ്റം ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ യു.​എ.​ഇ ക​ഴി​ഞ്ഞ ദി​വ​സം യു.​എ​ൻ ര​ക്ഷാ​സ​മി​തി​യി​ൽ പ്ര​മേ​യം കൊ​ണ്ടു​വ​ന്നി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Israelhate speechUAE
News Summary - UAE condemns Israeli minister's hate speech
Next Story