ഇസ്രായേൽ മന്ത്രിയുടെ പ്രസ്താവനയെ അപലപിച്ച് യു.എ.ഇ
text_fieldsദുബൈ: ഗസ്സയിൽ ആണവായുധം പ്രയോഗിക്കുന്നത് ഒരു മാർഗമാണെന്ന ഇസ്രായേൽ മന്ത്രിയുടെ പ്രസ്താവനയെ അപലപിച്ച് യു.എ.ഇ. ഇസ്രായേൽ പൈതൃക വകുപ്പ് മന്ത്രി അമിഹായ് എലിയാഹുവാണ് കഴിഞ്ഞദിവസം വിവാദപ്രസ്താവന നടത്തിയത്.
ആണവായുധം ഉപയോഗിക്കുമെന്ന പ്രസ്താവനയെ തള്ളിയ യു.എ.ഇ വിദേശകാര്യ വകുപ്പ്, അടിയന്തരമായ മുൻഗണന സിവിലിയൻമാരുടെ ജീവൻ സംരക്ഷിക്കുന്നതിനും മാനുഷികസഹായം എത്തിക്കുന്നതിനും നൽകണമെന്ന് ആവശ്യപ്പെട്ടു.
കൂടുതൽ മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നത് ഒഴിവാക്കാൻ അടിയന്തര വെടിനിർത്തൽ പ്രഖ്യാപിക്കണം.ഫലസ്തീനിൽ സംഘർഷം കൂടുതൽ വ്യാപിക്കുന്നത് ഒഴിവാക്കാൻ അന്താരാഷ്ട്രസമൂഹത്തിന്റെ ഇടപെടലുണ്ടാകണം.മേഖല ഒന്നാകെ പുതിയ സംഘർഷങ്ങളിലേക്കും അസ്ഥിരതയിലേക്കും മാറുന്ന സാഹചര്യവും ഒഴിവാക്കണം -പ്രസ്താവന ആവശ്യപ്പെട്ടു.നേരത്തെ സൗദി അറേബ്യയും അറബ് പാർലമെന്റും ശക്തമായ ഭാഷയിൽ ഇസ്രായേൽ മന്ത്രിയുടെ പ്രസ്താവന അപലപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

