Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 July 2026 7:35 AM IST Updated On
date_range 19 July 2026 7:35 AM ISTബഹ്‌റൈൻ, കുവൈത്ത്, ജോർഡൻ എന്നിവക്കെതിരായ ഇറാൻ ആക്രമണങ്ങളെ അപലപിച്ച് യു.എ.ഇ
text_fieldsbookmark_border
അബൂദബി: ബഹ്‌റൈൻ, കുവൈത്ത്, ജോർഡൻ എന്നീ രാജ്യങ്ങൾക്ക് നേരെ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഇറാൻ വീണ്ടും നടത്തിയ ശത്രുതാപരമായ ആക്രമണങ്ങളെ യു.എ.ഇ ശക്തമായ ഭാഷയിൽ അപലപിച്ചു. ഈ ആക്രമണങ്ങൾ സഹോദര രാജ്യങ്ങളുടെ പരമാധികാരത്തിന്മേലുള്ള നഗ്നമായ ലംഘനമാണെന്നും അവരുടെ സുരക്ഷക്കും സ്ഥിരതക്കും വലിയ ഭീഷണിയാണെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
ബഹ്‌റൈൻ, കുവൈത്ത്, ജോർഡൻ രാജ്യങ്ങളോട് യു.എ.ഇക്കുള്ള പൂർണ ഐക്യദാർഢ്യം മന്ത്രാലയം ആവർത്തിച്ചു വ്യക്തമാക്കി. ഈ രാജ്യങ്ങളുടെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനായി സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും യു.എ.ഇയുടെ പൂർണ പിന്തുണയും മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

