Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇറാന്റെ ആക്രമണങ്ങളെ...

ഇറാന്റെ ആക്രമണങ്ങളെ യു.എന്നിൽ അപലപിച്ച്​ യു.എ.ഇ

text_fields
bookmark_border
ഇറാന്റെ ആക്രമണങ്ങളെ യു.എന്നിൽ അപലപിച്ച്​ യു.എ.ഇ
cancel
camera_alt

യു.എൻ മനുഷ്യാവകാശ കൗൺസിലിൽ യു.എ.ഇ പ്രതിനിധി ജമാൽ അൽ മുശറഖ് സംസാരിക്കുന്നു

അബൂദബി: രാജ്യത്തിന്​ നേരെ ഇറാൻ നടത്തുന്ന നിരന്തര മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ യു.എൻ മനുഷ്യാവകാശ കൗൺസിലിൽ ശക്തമായി അപലപിച്ച്​ യു.എ.ഇ. കഴിഞ്ഞ 26 ദിവസമായി 2,000ത്തിലധികം ആക്രമണങ്ങൾ നടന്നതായി കൗൺസിലിൽ നടത്തിയ പ്രസംഗത്തിൽ യു.എ.ഇ പ്രതിനിധി ജമാൽ അൽ മുശറഖ് അറിയിച്ചു. ആക്രമണങ്ങൾ രാജ്യത്തിന്റെ പരമാധികാരത്തിന്‍റെയും അന്താരാഷ്ട്ര നിയമങ്ങളുടെയും വ്യക്​തമായ ലംഘനമാണെന്നും പ്രാദേശികവും ആഗോളവുമായ സുരക്ഷക്കും സ്ഥിരതക്കും വലിയ ഭീഷണിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിമാനത്താവളങ്ങൾ, താമസ മേഖലകൾ, എണ്ണശാലകൾ തുടങ്ങിയ സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളാണ് പ്രധാനമായും ലക്ഷ്യമിട്ടതെന്ന് അദ്ദേഹം പറഞ്ഞു. ആക്രമണങ്ങളിൽ 3 സൈനികരും 6 സാധാരണക്കാരും കൊല്ലപ്പെടുകയും 166 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹുർമുസ്​ ഉൾക്കടൽ ഉൾപ്പെടെയുള്ള പ്രധാന കടൽപാതകളെയും ആഗോള സാമ്പത്തിക മേഖലയെയും ആക്രമണങ്ങൾ ബാധിക്കുന്നുണ്ട്​ -അദ്ദേഹം ചൂണ്ടിക്കാണിച്ചു. രാജ്യത്തിന്റെ സുരക്ഷയും സ്വാധീനവും സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം ആഗോള വേദിയിൽ ആവർത്തിച്ചു വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:united nationsIran attackuae condemns
News Summary - UAE condemns Iran's attacks at the UN
Next Story