ബഹ്‌റൈനെതിരായ ഇറാൻ ആക്രമണങ്ങളെ അപലപിച്ച് യു.എ.ഇ
text_fieldsഅബൂദബി: ബഹ്‌റൈനെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ഡ്രോൺ ആക്രമണങ്ങളെ യു.എ.ഇ അപലപിച്ചു. ഇത്തരം ശത്രുതാപരമായ ആക്രമണങ്ങൾ ബഹ്‌റൈന്‍റെ പരമാധികാരത്തിന്മേലുള്ള നഗ്നമായ ലംഘനമാണെന്നും സുരക്ഷക്കും സ്ഥിരതക്കും വലിയ ഭീഷണിയാണെന്നും യു.എ.ഇ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.ബഹ്‌റൈന് യു.എ.ഇ പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
ജൂൺ 27ന് പുലർച്ച ബഹ്‌റൈൻ്റെ അതിർത്തി ലക്ഷ്യമിട്ട് ഇറാൻ ഡ്രോൺ ആക്രമണം നടത്തിയിരുന്നു. യു.എസ്-ഇറാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ ആഴ്ച ഒപ്പുവെച്ച ധാരണ പത്രം വഴി മേഖലയിൽ സമാധാനം നിലനിർത്താൻ ഇരുവിഭാഗവും പ്രതിജ്ഞാബദ്ധരായിരിക്കെയായിരുന്നു ഇറാൻ്റെ ഈ നീക്കം.
സംഭവത്തെ എല്ലാ ജി.സി.സി രാജ്യങ്ങളും അപലപിച്ച് രംഗത്തെത്തിയിരുന്നു. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള അന്താരാഷ്ട്ര ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ഉണ്ടായ ഈ ആക്രമണത്തെ ഗൗരവത്തോടെയാണ് ജി.സി.സി രാജ്യങ്ങൾ വീക്ഷിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

