Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സലാലയിലെ ഡ്രോൺ ആക്രമണത്തെ അപലപിച്ച് യു.എ.ഇ
text_fieldsbookmark_border
അബൂദബി: ഒമാനിലെ സലാല തുറമുഖത്തെ ലക്ഷ്യമിട്ട് പ്രകോപനമില്ലാതെ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തെ യു.എ.ഇ ശക്തമായി അപലപിച്ചു. ആക്രമണത്തിൽ തുറമുഖത്തിലെ നിരവധി ഇന്ധന ടാങ്കുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ആക്രമണം അപകടകരമായ നടപടിയാണെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ അടിസ്ഥാന തത്വങ്ങൾ ലംഘിക്കുന്നതാണെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
ഒമാന് ഐക്യദാർഢ്യം അറിയിച്ച യു.എ.ഇ, രാജ്യത്തിന്റെ സുരക്ഷയും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയും ഉറപ്പാക്കുന്നതിനും സ്ഥിരത നിലനിർത്തുന്നതിനുമായി ഒമാൻ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പൂർണ പിന്തുണ ഉണ്ടാകുമെന്ന് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

