ഖത്തറിലെ യു.എസ് സൈനിക താവളം ആക്രമണം; അപലപിച്ച് യു.എ.ഇ
text_fieldsദുബൈ: ഖത്തറിലെ അൽ ഉദൈദ് സൈനിക ക്യാമ്പിന് നേരെയുണ്ടായ ഇറാൻ ആക്രമണത്തെ ശക്തമായി അപലപിച്ച് യു.എ.ഇ. ഇറാൻ നടപടി അന്താരാഷ്ട്ര ചട്ടങ്ങളുടെ ലംഘനമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
ആക്രമണം ഖത്തറിന്റെ പരമാധികാരത്തിനും വ്യാമാതിർത്തിക്കും നേരെയുണ്ടായ നഗ്നമായ ലംഘനമാണ്.
ഖത്തറിന്റെ സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയാകുന്നതും മേഖലയുടെ സുരക്ഷക്കും സ്ഥിരതക്കും തുരങ്കം വെക്കുന്നതുമായ ഏതൊരു ആക്രമണത്തേയും യു.എ.ഇ പൂർണമായും നിരാകരിക്കുന്നു. അതോടൊപ്പം ഖത്തറിന് പൂർണ പിന്തുണയും അറിയിക്കുന്നു. രാജ്യത്തിന്റെയും ജനങ്ങളുടെയും സുരക്ഷ ലക്ഷ്യമിട്ട് നടത്തുന്ന എല്ലാ നടപടികൾക്കും ഖത്തറിന് അചഞ്ചലമായ പിന്തുണയും അറിയിക്കുന്നതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
സൈനിക നടപടികൾ അടിയന്തരമായി നിർത്തേണ്ടതിന്റെ ആവശ്യകതയും യു.എ.ഇ എടുത്തു പറഞ്ഞു. സൈനിക നടപടികൾ തുടരുന്നത് മേഖലയുടെ സുരക്ഷക്ക് തുരങ്കം വെക്കുന്നതും അന്താരാഷ്ട്ര സമാധാനത്തിന് ഭീഷണിയാകുന്നതുമാണ്. നയതന്ത്രപരിഹാരങ്ങളാണ് വിഷയത്തിൽ തേടേണ്ടതെന്നും യു.എ.ഇ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

