രക്തസാക്ഷികളുടെ സ്മരണ പുതുക്കി യു.എ.ഇ
text_fieldsഅബൂദബി: രാജ്യത്തിനുവേണ്ടി ജീവന് ബലിയര്‍പ്പിച്ച ധീര രക്തസാക്ഷികളുടെ സ്മരണ പുതുക്കി യു.എ.ഇ. രാജ്യത്തിന്റെ ജനങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും പരമാധികാരത്തിനുമായി ജീവന് നല്‍കിയവരോടുള്ള ആദരവ് പ്രകടിപ്പിക്കാനുള്ള ദിവസമാണിതെന്ന് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാന് പറഞ്ഞു.
ശനിയാഴ്ച ദേശീയതലത്തിൽ രക്തസാക്ഷികളുടെ അനുസ്മരണ ദിനമായി ആചരിക്കും. 1971ല്‍ യു.എ.ഇയുടെ ആദ്യ രക്തസാക്ഷിയായ സലിം സുഹൈല്‍ ബിന്‍ ഖാമിസ് അല്‍ ദഹ്മാനിയോടുള്ള ആദരസൂചകമായാണ് രാജ്യം നവംബര്‍ 30ന് രക്തസാക്ഷി ദിനമായി ആചരിക്കുന്നത്.
യു.എ.ഇയിലെ ധീരരായ രക്തസാക്ഷികളുടെ ത്യാഗങ്ങള്‍ വരും തലമുറകളെ പ്രചോദിപ്പിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു. അവരുടെ ധീരതയെയും ത്യാഗങ്ങളെയും അഭിമാനത്തോടെ എന്നും സ്മരിക്കുന്നു. അവരുടെ പേരും ഓര്‍മകളും സംരക്ഷിക്കുന്നതിനോടൊപ്പം അവര്‍ പിന്തുടര്‍ന്ന മൂല്യങ്ങളും ആദര്‍ശങ്ങളും ഉയര്‍ത്തിപ്പിടിക്കേണ്ടത് നമ്മുടെ കടമയാണ്.
രക്തസാക്ഷികളുടെ ആഗ്രഹം പോലെ നമ്മുടെ രാജ്യത്തിന്റെ പതാക ഉയരത്തില്‍ പറക്കുന്നുണ്ടെന്ന് എപ്പോഴും ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. രക്തസാക്ഷികളുടെ കുടുംബങ്ങളോടും ബന്ധുക്കളോടുമുള്ള നന്ദിയും യു.എ.ഇ പ്രസിഡന്റ് പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.