Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവേനൽ ചൂടിലെ...

വേനൽ ചൂടിലെ  മുട്ടപൊരി വാദം പൊട്ടിച്ച്​ മറുവീഡിയോ 

text_fields
bookmark_border
വേനൽ ചൂടിലെ  മുട്ടപൊരി വാദം പൊട്ടിച്ച്​ മറുവീഡിയോ 
cancel
camera_alt???? ????? ??????????????? ??????? ????????
ദുബൈ: തിളക്കുന്ന വേനൽ ചൂടിൽ റോഡരികത്ത്​ മുട്ട പൊരിച്ചെന്ന സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന  അവകാശവാദം പൊളിച്ച്​ മറുപടി വീഡിയോ. പത്തു മിനിറ്റ്​ നേരം വെയിലത്തു വെച്ച്​ ചൂടാക്കിയ ചട്ടിയിലാണ്​ മുട്ടപൊരിച്ചത്​ എന്നാണ്​ ആദ്യ വീഡിയോയിൽ യുവാവ്​ അവകാശപ്പെട്ടിരുന്നത്​. എന്നാൽ 45 ഡിഗ്രി ചൂടുള്ള ദിവസം റോഡിൽ മുട്ടപൊരിക്കാൻ പറ്റുമോ എന്ന്​ നോക്കിയിട്ട്​ ഉടുപ്പാകെ വിയർപ്പിൽ മുങ്ങിയതു മാത്രമാണ്​ മിച്ചമെന്ന്​ പുതിയ വീഡിയോ പുറത്തുവിട്ട വാട്ട്​സ്​​ഒാൺ സംഘം വിവരിക്കുന്നു. പത്തു മിനിറ്റു നേരം വെയിലത്തു ചൂടാക്കിയ പാനിൽ മുട്ട പൊട്ടിച്ചൊഴിച്ചെങ്കിലും ഒന്ന​ും സംഭവിച്ചില്ല. പത്തല്ല പതിനഞ്ച്​ മിനിറ്റ്​ കഴിഞ്ഞപ്പോൾ മുട്ടയുടെ വെള്ള വളരെ ചെറുതായി ഒന്ന്​ കട്ടിപിടിച്ചെങ്കിലും കഴിക്കാവുന്ന പരുവമായില്ല. മുട്ട പാഴായത്​ മിച്ചം.  55 ഡിഗ്രി ചൂടിൽ 20 മിനിറ്റെങ്കിലും വേണ്ടി വരും ഇതൊന്നു പൊരിഞ്ഞു കിട്ടാൻ എന്ന്​ സംഘം ചൂണ്ടിക്കാട്ടുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae climatesgulf newsmalayalam news
News Summary - uae climates-uae-gulf news
Next Story