മികവ് തെളിയിച്ചവർക്ക് യു.എ.ഇ പൗരത്വം
text_fieldsപുതിയ പ്രതിഭകളെ ആകർഷിക്കും –ഡോ. ആസാദ് മൂപ്പൻ
ദുബൈ: യു.എ.ഇയില്‍ തെരഞ്ഞെടുക്കപ്പെട്ട വിഭാഗങ്ങള്‍ക്ക് ഇരട്ട പൗരത്വം അനുവദിക്കാനുള്ള പ്രഖ്യാപനം ഏറെ ഹൃദ്യവും ആവേശകരവുമാണെന്ന് ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ സ്ഥാപക ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. വര്‍ഷങ്ങളായി നിതാന്തമായ പരിശ്രമങ്ങളിലൂടെ രാജ്യത്തിെൻറ വികസനത്തില്‍ നിര്‍ണായക പങ്കുവഹിച്ച നിരവധി പേര്‍ക്ക് ഇത് സഹായകരമാകും. ഇവിടെയുള്ള പ്രത്യേക മേഖലകളിലേക്ക് പുതിയ പ്രതിഭകളെ ആകര്‍ഷിക്കാനും ഇത് സഹായിക്കും. യു.എ.ഇയെ ലോകത്തിലെ ഏറ്റവും പുരോഗമന രാജ്യങ്ങളിലൊന്നായി മാറ്റാൻ ഈ നീക്കം സഹായിക്കും. ദീര്‍ഘവീക്ഷണം നിറഞ്ഞ ഭരണാധികാരികളുടെ പ്രഖ്യാപനം അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു.
ചരിത്രപരമായ തീരുമാനം –ഡോ. ഷംഷീർ വയലിൽ
ദുബൈ: സംരംഭകർ, ഡോക്ടർമാർ, ശാസ്ത്രജ്ഞർ തുടങ്ങിയവർക്ക് പൗരത്വം നൽകാനുള്ള യു.എ.ഇ സർക്കാറിെൻറ തീരുമാനം ചരിത്രപരമാണെന്ന് വി.പി.എസ് ഹെൽത്ത്കെയർ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ഷംഷീർ വയലിൽ പറഞ്ഞു. മികച്ച അവസരങ്ങളുടെയും സാധ്യതകളുടെയും നാടാണ് യു.എ.ഇ. സർക്കാർ എടുത്ത സുപ്രധാന തീരുമാനം യു.എ.ഇയിലേക്ക് ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നും കൂടുതൽ പ്രഫഷനലുകളെ ആകർഷിക്കും. യു.എ.ഇയുടെ മറ്റൊരു വിജയഗാഥക്ക് ചുവടുവെക്കുന്നതാവും ഈ തീരുമാനം. നിക്ഷേപങ്ങൾക്ക് ലോകത്തിലെ ഏറ്റവും അനുയോജ്യമായ സ്ഥലങ്ങളിലൊന്നാണ് യു.എ.ഇ. നിക്ഷേപ സൗഹൃദ അന്തരീക്ഷവും സർക്കാറിെൻറ പിന്തുണയുമാണ് യു.എ.ഇയുടെ സവിശേഷതകൾ. ഈ തീരുമാനം നടപ്പാവുന്നതോടെ വികസനക്കുതിപ്പിെൻറ മറ്റൊരു അധ്യായത്തിനാവും യു.എ.ഇ സാക്ഷ്യം വഹിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
