യു.എ.ഇയും ചൈനയും 13 കരാറുകളിൽ ഒപ്പിട്ടു
text_fieldsഅബൂദബി: ചൈനീസ് പ്രസിഡൻറ് ഷി ചിൻപിങിെൻറ സന്ദർശനത്തോടനുബന്ധിച്ച് യു.എ.ഇയും ചൈനയും 13 കരാറുകളിൽ ഒപ്പിട്ടു. അബൂദബിയിൽ പ്രസിഡൻറിെൻറ കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ ഉൗർജം, സാമ്പത്തികം, കൃഷി, ഇ കൊമേഴ്സ് തുടങ്ങി വിവിധ മേഖലകളിലെ സഹകരണം ഉദ്ദേശിച്ചുള്ള കരാറുകളിലാണ് ഇരു രാജ്യങ്ങളും ഒപ്പിട്ടത്. ഒരു മണിക്കൂർ നീണ്ട ചർച്ചയിൽ ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും അന്താരാഷ്ട്ര തലത്തിലും മേഖലയിലും ഇരുവർക്കും താൽപര്യമുള്ള വിഷയങ്ങളിലും ചർച്ച നടന്നു.
ഇരു രാജ്യങ്ങളും തമ്മിൽ വിവിധ തലങ്ങളിലുള്ള സഹകരണത്തിന് ശക്തമായ അടിത്തറയാണിട്ടിരിക്കുന്നതെന്ന് യു.എ.ഇ. വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും പറഞ്ഞു. ശൈഖ് സായിദ് മുൻകൈയ്യെടുത്ത് 28 വർഷം മുമ്പ് സ്ഥാപിച്ച യു.എ.ഇ. ^ചൈന ബന്ധത്തിലെ നിർണ്ണായക നാഴികക്കല്ലാണ് ഇപ്പോൾ നടക്കുന്ന ചർച്ചയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
എംബസികളും മറ്റ് കെട്ടിടങ്ങളും സാംസ്ക്കാരിക കേന്ദ്രങ്ങളും സ്ഥാപിക്കുന്നതിനായി രണ്ട് ധാരണാ പത്രങ്ങളിൽ ഒപ്പിട്ടിട്ടുണ്ട്.
ഇത് സംബന്ധിച്ച് ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രാലയങ്ങളാണ് ധാരണയിലെത്തിയത്. ഉൗർജ്ജ രംഗത്തെ സഹകരണത്തിന് യു.എ.ഇ. ഉൗർജ്ജ മന്ത്രാലയവും ചൈനയിലെ ദേശീയ ഉൗർജ്ജ കമ്മീഷനും ധാരണയുണ്ടാക്കി. ഇ കൊമേഴ്സ് രംഗത്തെ സഹകരണത്തിനും ൈചനയിലെ അന്താരാഷ്ട്ര ഇംപോർട്ട് എക്സ്പോയിലെ പങ്കാളിത്തത്തിനുമുള്ള രണ്ട് കരാറുകളിൽ യു.എ.ഇ. ധനമന്ത്രാലയവും ചൈനയിലെ വാണിജ്യ മന്ത്രാലയവുമാണ് ഒപ്പിട്ടത്.
കാർഷക രംഗത്തെ സഹകരണമാണ് കരാറുകളിൽ പ്രധാനയിനങ്ങളിലൊന്ന്. കാർഷികോൽപ്പന്നങ്ങളുടെയും മൽസ്യ മാംസ വ്യാപാരത്തിെൻറയും മൊത്തവ്യാപാര വിപണി സ്ഥാപിക്കുന്നതിനും ധാരണയായിട്ടുണ്ട്. യു.എ.ഇ. പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പും ചൈനീസ് കൃഷി വകുപ്പുമാണ് ഇൗ കരാറുകൾ ഒപ്പിട്ടത്.
സിൽക്ക് റൂട്ട് പദ്ധതിയുമായി ബന്ധപ്പെട്ട കരാറുകളിലും ഇരു രാജ്യത്തിെൻറയും പ്രതിനിധികൾ ഒപ്പുവെച്ചു. ലോകത്തെ ഏറ്റവും വലിയ സൗരോർജ പദ്ധതി, കസ്റ്റംസ് പ്രശ്നങ്ങളിലെ സഹകരണം, ബെൽറ്റ് ആൻറ് റോഡ് പദ്ധതി എന്നിവയുമായി ബന്ധപ്പെട്ട കരാറുകളും ഒപ്പുവെക്കപ്പെട്ടു.
അബൂദബി നാഷണൽ ഒായിൽ കമ്പനി ( അഡ്നോക്) എണ്ണപര്യവേഷണത്തിന് ചൈന നാഷണൽ പെട്രോളിയം കമ്പനിയുമായി കരാർ ഉണ്ടാക്കിയിട്ടുണ്ട്. എണ്ണ ഉൽപാദക മേഖലയിൽ വിദേശ നിക്ഷേപം ആകർഷിക്കാനും സഹകരണം വർധിപ്പിക്കാനുമുള്ള അഡ്നോക്കിെൻറ പദ്ധതികളുടെ ഭാഗമാണ് ഇൗ കരാർ. ചൈന സർക്കാരിെൻറ ഉടമസ്ഥതയിലുള്ള ഇൻഡസ്ട്രിയൽ കപാസിറ്റി കോ ^ഒാപറേഷൻ ഫിനാൻഷ്യൽ ഗ്രൂപ്പ് അബൂദബിയുടെ ഫിനാൻസ് ഹബ്ബിൽ പ്രവർത്തനം തുടങ്ങാനുള്ള തീരുമാനവുമെടുത്തിട്ടുണ്ട്. യു.എ.ഇ.^ ൈചന സാമ്പത്തിക ഫോറവും വെള്ളിയാഴ്ച രാത്രി ചേർന്നു. ത്രിദിന സന്ദർശനത്തിനായി വ്യാഴാഴ്ച ൈവകിട്ടാണ് ചൈനീസ് പ്രസിഡൻറിെൻറ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം യു.എ.ഇയിലെത്തിയത്. സെനഗൽ, റുവാണ്ട, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾ സന്ദർശിക്കാനായി ചൈനീസ് സംഘം ശനിയാഴ്ച യൂ.എ.ഇയിൽ നിന്ന് പുറപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
