രാത്രിയുടെ മറവില്‍ പ്രസ് കാലിയാക്കി മാനേജര്‍ മുങ്ങി; തൊഴിലാളികള്‍ ദുരിതത്തില്‍
text_fieldsഅജ്മാന്‍: ഒറ്റ രാത്രി കൊണ്ട് കിട്ടാവുന്നതെല്ലാം എടുത്ത് കമ്പനിക്ക് താഴുമിട്ട് മാനേജര്‍ മുങ്ങിയതോടെ വഴിയാധാരമായത് മലയാളികളായ പത്തോളം തൊഴിലാളികള്‍. അജ്മാന്‍ പുതിയ വ്യവസായിക മേഖലയില്‍ ഫാക്ടറി മാര്‍ട്ടിനു പിറകില്‍ പ്രവര്‍ത്തിക്കുന്ന സബീല്‍ പ്രിന്‍റിങ് പ്രസിലെ തൊഴിലാളികളാണ് രാവിലെ ജോലിക്ക് വന്നപ്പോള്‍ കമ്പനി പൂട്ടി ഉത്തരവാദിത്തപ്പെട്ടവര്‍ മുങ്ങിയ വിവരം അറിയുന്നത്.
തിരുവനന്തപുരം സ്വദേശിയുടെ ഉടമസ്ഥതയിലാണ് ഈ സ്ഥപനം.
നാലു മാസത്തിനു മുന്‍പ് നാട്ടില്‍ പോയ മുതലാളി പിന്നീട് വന്നില്ളെന്ന് തൊഴിലാളികള്‍ പറയുന്നു. കമ്പനിയുടെ മാനേജര്‍ എറണാകുളം സ്വദേശിനിയുടെ മേല്‍നോട്ടത്തില്‍ ആയിരുന്നു കമ്പനി നടന്ന് വന്നിരുന്നത്. ശനിയാഴ്ച രാവിലെ ജോലിക്ക് വന്ന തൊഴിലാളികള്‍ കമ്പനി തുറക്കാത്തത് കണ്ട് അന്വേഷിച്ചപ്പോഴാണ് തലേന്ന് രാത്രി വലിയ വണ്ടികളില്‍ യന്ത്രങ്ങള്‍ അടക്കം കയറ്റി പോയ വിവരം അറിയുന്നത്.
പ്രസിലേക്ക് സാധനങ്ങങള്‍ നല്‍കിയ വകയില്‍ നിരവധി പേര്‍ക്ക് വലിയ തുക നല്‍കാനുണ്ട്. തൊഴിലാളികളുടെ പാസ്പോര്‍ട്ട് മറ്റൊരാളെ ഏല്‍പ്പിച്ചാണ് മാനേജര്‍ മുങ്ങിയതെന്ന് തൊഴിലാളികള്‍ പറയുന്നു.
ഏപ്രിലില്‍ കല്ല്യാണം നിശ്ചയിച്ച കോഴിക്കോട് സ്വദേശിയും കഴിഞ്ഞ മാസം വിസയിലത്തെിയ മറ്റൊരു മലയാളികളും ഈ കൂട്ടത്തില്‍ ഉണ്ട്. കഴിഞ്ഞ രണ്ട് മാസത്തെ ശമ്പളവും ആറുമാസത്തിലേറെയുള്ള ഓവര്‍ ടൈം വേതനവും മറ്റു ആനുകൂല്യങ്ങളും ലഭിക്കാനുണ്ടെന്ന് തൊഴിലാളികള്‍ പറയുന്നു. മുതലാളിയുടെ ഭാര്യയാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് പലരില്‍ നിന്നും സാധനങ്ങളും പണവും മാനേജര്‍ അപഹരിച്ചതായി അനുഭവസ്ഥര്‍ പറയുന്നു.
നാലു മാസം മുന്‍പ് ലക്ഷങ്ങള്‍ വില വരുന്ന അച്ചടിയന്ത്രങ്ങള്‍ വാങ്ങിക്കൂട്ടി പദ്ധതി മെനഞ്ഞാണ് ഇവര്‍ മുങ്ങിയത്. മുങ്ങുന്നതിനു തലേ ദിവസവും ഒരുപാട് സാധനങ്ങള്‍ ഇറക്കിയിരുന്നതായും, മറ്റേതെങ്കിലും സ്ഥലത്ത് വേറെ പേരില്‍ സ്ഥാപനം ആരംഭിക്കാന്‍ വേണ്ടിയാകാം മുതലാളിയുടെ അഭാവത്തില്‍ കമ്പനി കാലിയാക്കി മാനേജര്‍ മുങ്ങിയതെന്നും തൊഴിലാളികള്‍ പറയുന്നു.
കമ്പനിയുടെ പോക്ക് ശരിയല്ളെന്ന് തോന്നി വിടുതല്‍ ആവശ്യപ്പെട്ട തൊഴിലാളികളെ കേസില്‍ കുടുക്കിയും മാനസികമായി പീഡിപ്പിച്ചിരുന്നതായി തമിഴ്നാട് സ്വദേശി സെല്‍ വ രാജ് പറയുന്നു.
അഞ്ചു മാസത്തിലേറെയായി ഇദ്ദേഹം ലേബര്‍ കോടതിയില്‍ പരാതി നല്‍കി വിധി കാത്തിരിക്കുകയാണ്. ഇനിയെന്ത് ചെയ്യുമെന്നറിയാതെ പകച്ചുനില്‍ക്കുകയാണ് തൊഴിലാളികള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
