വിദേശ ഇന്‍ഷുറന്‍സ് കമ്പനി ലൈസൻസ് റദ്ദാക്കി
text_fieldsഅബൂദബി: വിദേശ ഇൻഷുറൻസ് കമ്പനിയുടെ യു.എ.ഇ ബ്രാഞ്ചിന്റെ ലൈസൻസ് സെൻട്രൽ ബാങ്ക് റദ്ദാക്കി. സാമ്പത്തികമായി നിയമങ്ങളിൽ വീഴ്ചവരുത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പുതിയ ഇൻഷുറൻസ് പോളിസികൾ നൽകുന്നതിൽ നിന്ന് കമ്പനിയെ വിലക്കിയിട്ടുണ്ട്. എന്നാൽ, ഇതുവരെ നൽകിയിട്ടുള്ള ഇൻഷുറൻസ് പോളിസികളുടെ പരിപൂർണ ഉത്തരവാദിത്തം കമ്പനിക്കുണ്ടായിരിക്കുമെന്നും സെൻട്രൽ ബാങ്ക് അറിയിച്ചു.
ഇന്‍ഷുറന്‍സ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് 2023ല്‍ പുറപ്പെടുവിച്ച ഫെഡറല്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 33, 44 വ്യവസ്ഥകൾ പ്രകാരമാണ് സ്ഥാപനത്തിനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇന്‍ഷുറന്‍സ് മേഖലയെ നിയന്ത്രിക്കുന്ന നിയമങ്ങളില്‍ പറഞ്ഞിരിക്കുന്ന സാമ്പത്തിക, ഗ്യാരന്റി ബാധ്യതകള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടതിലാണ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനാനുമതി റദ്ദാക്കിയതെന്ന് സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. അതേസമയം നടപടിയെടുത്ത സ്ഥാപനമേതാണെന്ന വിവരം പുറത്തുവിട്ടിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

