Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ടു​ത്ത വ​ർ​ഷ​ത്തെ...

അ​ടു​ത്ത വ​ർ​ഷ​ത്തെ ജി.​ഡി.​പി വ​ള​ർ​ച്ച അ​നു​മാ​നം പു​തു​ക്കി സെ​ൻ​ട്ര​ൽ ബാ​ങ്ക്

text_fields
bookmark_border
uae flag day
cancel

ദു​ബൈ: അ​ടു​ത്ത സാ​മ്പ​ത്തി​ക​വ​ർ​ഷം രാ​ജ്യ​ത്തി​ന്‍റെ മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​ന (ജി.​ഡി.​പി) വ​ള​ർ​ച്ചാ അ​നു​മാ​നം പു​തു​ക്കി യു.​എ.​ഇ സെ​ൻ​ട്ര​ൽ ബാ​ങ്ക്. 2024ൽ ​രാ​ജ്യ​ത്തി​ന്‍റെ ജി.​ഡി.​പി വ​ള​ർ​ച്ച 5.7 ശ​ത​മാ​ന​മാ​കു​മെ​ന്നാ​ണ്​ പു​തി​യ പ്ര​വ​ച​നം. 4.3 ശ​ത​മാ​നം വ​ള​ർ​ച്ച നേ​ടു​മെ​ന്നാ​യി​രു​ന്നു മു​മ്പ്​ പ്ര​വ​ചി​ച്ചി​രു​ന്ന​ത്. ന​ട​പ്പു സാ​മ്പ​ത്തി​ക​വ​ർ​ഷം ആ​കെ ജി.​ഡി.​പി വ​ള​ർ​ച്ച 3.1 ശ​ത​മാ​ന​മാ​കു​മെ​ന്ന്​​ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും വ്യാ​ഴാ​ഴ്ച പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടി​ൽ​ സെ​ൻ​ട്ര​ൽ ബാ​ങ്ക്​ വ്യ​ക്ത​മാ​ക്കി.

2023ൽ 5.9 ​ശ​ത​മാ​ന​വും അ​ടു​ത്ത വ​ർ​ഷം 4.7 ശ​ത​മാ​ന​വും എ​ണ്ണ ഇ​ത​ര ജി.​ഡി.​പി വ​ള​ർ​ച്ച പ്ര​തീ​ക്ഷി​ക്കു​ന്നു. അ​തേ​സ​മ​യം, 2024ൽ ​എ​ണ്ണ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മേ​ഖ​ല​യി​ലെ ജി.​ഡി.​പി വ​ള​ർ​ച്ച 8.1 ശ​ത​മാ​ന​മാ​യി ക​ണ​ക്കാ​ക്കു​ന്നു.

ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ലെ എ​ട്ടു ശ​ത​മാ​ന​വു​മാ​യി താ​ര​ത​മ്യം​ചെ​യ്യു​മ്പോ​ൾ, ന​ട​പ്പു​വ​ർ​ഷ​ത്തി​ന്‍റെ ര​ണ്ടാം പാ​ദ​ത്തി​ൽ യു.​എ.​ഇ സ​മ്പ​ദ്‌​വ്യ​വ​സ്ഥ 3.8 ശ​ത​മാ​നം വാ​ർ​ഷി​ക വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തി​യ​താ​യും സെ​ൻ​ട്ര​ൽ ബാ​ങ്ക് വ്യ​ക്ത​മാ​ക്കി. സ​മ്പ​ദ്​​വ്യ​വ​സ്ഥ​യി​ലെ എ​ണ്ണ​യി​ത​ര മേ​ഖ​ല​ക​ളാ​യ ഫി​നാ​ൻ​ഷ്യ​ൽ സ​ർ​വി​സ​സ്, ഇ​ൻ​ഷു​റ​ൻ​സ്, കെ​ട്ടി​ട​നി​ർ​മാ​ണം, വ​ൻ​കി​ട-​ചെ​റു​കി​ട വ്യാ​പാ​രം എ​ന്നി​വ ന​യി​ക്കു​ന്ന എ​ണ്ണ​യി​ത​ര സ​മ്പ​ദ്​​വ്യ​വ​സ്ഥ​യി​ൽ 2023, 2024 വ​ർ​ഷ​ങ്ങ​ളി​ൽ യ​ഥാ​ക്ര​മം 5.9, 4.7 ശ​ത​മാ​നം വ​ള​ർ​ച്ച​യാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ന​ട​പ്പു സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ ഏ​കീ​ക​രി​ച്ച മി​ച്ച വ​രു​മാ​നം 47.4 ശ​ത​കോ​ടി​യാ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Economic GrowthUAEUAE Central Bank
News Summary - UAE Central Bank Revises Upward 2024 Economic Growth Forecast to 5.7%
Next Story