ഷാര്‍ജ പൈതൃകോത്സവങ്ങള്‍ക്ക് വര്‍ണാഭമായ തുടക്കം
text_fieldsഷാര്‍ജ: 15ാമത് ഷാര്‍ജ പൈതൃകോത്സവങ്ങള്‍ക്ക് റോളക്കും കോര്‍ണിഷിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന പരമ്പരാഗത ഗ്രാമത്തില്‍ തുടക്കമായി. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല് ഖാസിമി ഉദ്ഘാടനം ചെയ്തു. ഷാര്‍ജ ഇന്‍സ്റ്റിറ്റ്യുട്ട് ഫോര്‍ ഹെറിറ്റേജിന്െറയും ഷാര്‍ജ ഹെറിറ്റേജ് ഡേയ്സ് ഹൈയര്‍ കമ്മിറ്റിയുടെയും ചെയര്മാന് അബ്ദുല്‍ അസീസ് ആല് മുസല്ലം സന്നിഹിതനായിരുന്നു. 31 രാജ്യങ്ങളില്‍ നിന്നുള്ള പൈതൃക സമ്പത്തുകളുടെ അതിവിപുലമായ കാഴ്ച്ചകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
ആധുനിക കാലഘട്ടത്തിന് വിശ്വസിക്കാന്‍ പോലും കഴിയാത്ത യന്ത്രങ്ങളുടെ കരസ്പര്‍ശം പോലും ഏല്‍ക്കാത്ത പൗരാണികതയുടെ വിസ്മയിപ്പിക്കുന്ന കാഴ്ച്ചകള്‍ മനസില്‍ നിന്ന് മായില്ല. നഗരത്തിെൻറ യാന്ത്രികമായ തിരക്കുകള്‍ മാത്രം കണ്ട് ശീലിച്ച പുതിയ തലമുറയെ പിന്നിട്ട കാലത്തിലേക്ക് ആനയിക്കുകയാണ് പൈതൃകം–ഘടനയും ഭാവവും എന്ന പ്രമേയത്തില്‍ നടക്കുന്ന ആഘോഷം. കാര്‍ഷിക, ക്ഷീര മേഖലകളും ഒട്ടക പുറത്തേറി ചുട്ട് പഴുത്ത മരുഭൂമി താണ്ടിയ കച്ചവട സംഘങ്ങളും ഇവിടെയുണ്ട്. പരമ്പരാഗത യു.എ.ഇ ജീവിത ശൈലികളെ സവിസ്തരം ആവിഷ്കരിച്ചിരിക്കുന്നു.
ലോക പൈതൃകവും സംസ്കാരവും സംരക്ഷിപ്പെടേണ്ടതിന്െറ പ്രാധാന്യം വെളിപ്പെടുത്തുന്ന പൈതൃക പ്രദര്‍ശനം, പരമ്പരാഗത കലാപരിപാടികള്‍, ശില്പശാലകള്, സെമിനാറുകള്‍ തുടങ്ങിയ പരിപാടികളും അരങ്ങേറുന്നുണ്ട്. 31 രാജ്യങ്ങളില്‍ നിന്നുള്ള പൗരാണികതയാണ് ഷാര്ജയിലത്തെിയിരിക്കുന്നത്.
പൈതൃകം–ഘടനയും ഭാവവും എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ ഈ രംഗത്തെ 20 വിദഗ്ധര്‍ പങ്കെടുക്കുന്ന കള്‍ചറല്‍ കഫെ പ്രധാന പ്രത്യേകതയാണ്. കൂടാതെ, സാമൂഹ്യ മാധ്യമ കഫെ, അല്‍ മവ്റൂത്ത് ലൈബ്രറി, പുരാതന പൈതൃക മുദ്രകള്‍, കരകൗശല വസ്തുക്കള്‍, നാടന്‍ കഥകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന പരിപാടികളും നടക്കുന്നുണ്ട്. പ്രവേശനം സൗജന്യം. 22ന് സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
