Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകാ​ലാ​വ​സ്ഥ...

കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം; ആ​ഗോ​ള ന​ട​പ​ടി​ക്ക് ആ​ഹ്വാ​നം ചെ​യ്ത് യു.​എ.​ഇ

text_fields
bookmark_border
COP 28 President-designate and UAE Industry and Advanced Technology
cancel
camera_alt

അ​ബൂ​ദ​ബി​യി​ല്‍ ന​ട​ക്കു​ന്ന ദ്വി​ദി​ന ച​ര്‍ച്ച​യി​ൽ കോ​പ് 28 നി​യു​ക്​​ത പ്ര​സി​ഡ​ന്‍റും യു.​എ.​ഇ വ്യ​വ​സാ​യ, നൂ​ത​ന സാ​​ങ്കേ​തി​ക വി​ദ്യ

മ​ന്ത്രി​യു​മാ​യ​ ഡോ. ​സു​ല്‍ത്താ​ന്‍ അ​ല്‍ ജാ​ബി​ര്‍ സം​സാ​രി​ക്കു​ന്നു

അ​ബൂ​ദ​ബി: കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തി​നെ​തി​രാ​യ ആ​ഗോ​ള ന​ട​പ​ടി​ക്ക് ആ​ഹ്വാ​നം ചെ​യ്ത് കോ​പ് 28 നി​യു​ക്​​ത പ്ര​സി​ഡ​ന്‍റും വ്യ​വ​സാ​യ, നൂ​ത​ന സാ​​ങ്കേ​തി​ക വി​ദ്യ മ​ന്ത്രി​യു​മാ​യ​ ഡോ. ​സു​ല്‍ത്താ​ന്‍ അ​ല്‍ ജാ​ബി​ര്‍. യു.​എ​ന്‍ കാ​ലാ​വ​സ്ഥ ഉ​ച്ച​കോ​ടി​യാ​യ കോ​പ് 28ന് ​ദു​ബൈ ഡി​സം​ബ​റി​ല്‍ വേ​ദി​യാ​വു​ന്ന​തി​നു മു​ന്നോ​ടി​യാ​യി അ​ബൂ​ദ​ബി​യി​ല്‍ ന​ട​ക്കു​ന്ന ദ്വി​ദി​ന ച​ര്‍ച്ച​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നൂ​റി​ല​ധി​കം പ്ര​തി​നി​ധി​ക​ളും വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നാ​യി 70 മ​ന്ത്രി​മാ​രു​മാ​ണ് ച​ര്‍ച്ച​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്. കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തെ നേ​രി​ടാ​ന്‍ ഏ​വ​രും ഒ​ന്നി​ക്ക​ണ​മെ​ന്നും ഉ​ദ്ഘാ​ട​ന സെ​ഷ​നി​ല്‍ അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. 2030ഓ​ടെ കാ​ര്‍ബ​ണ്‍ പു​റ​ന്ത​ള്ള​ല്‍ 43 ശ​ത​മാ​ന​മാ​യി കു​റ​ക്കു​ന്ന​തി​ന് ശ​ക്ത​മാ​യ പ​രി​ഹാ​രം അ​നി​വാ​ര്യ​മാ​ണ്. മീ​ഥൈ​ൻ പു​റ​ന്ത​ള്ള​ല്‍ 2030ഓ​ടെ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന കോ​പ് 28ന്‍റെ ആ​ഹ്വാ​നം ഇ​തു​വ​രെ ഇ​രു​പ​തി​ലേ​റെ എ​ണ്ണ, പ്ര​കൃ​തി​വാ​ത​ക ക​മ്പ​നി​ക​ള്‍ ഏ​റ്റെ​ടു​ത്തു​ക​ഴി​ഞ്ഞു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം നേ​രി​ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ രാ​ജ്യ​ങ്ങ​ള്‍ക്കി​ട​യി​ലു​ള്ള ഭി​ന്ന​ത പ​രി​ഹ​രി​ക്കു​ന്ന​തും ഉ​ച്ച​കോ​ടി വ​ന്‍ വി​ജ​യ​മാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടി​യാ​ലോ​ച​ന​ക​ള്‍ക്കു​മാ​യാ​ണ് അ​ബൂ​ദ​ബി​യി​ല്‍ ദ്വി​ദി​ന ച​ര്‍ച്ച ന​ട​ക്കു​ന്ന​ത്. സാ​ധാ​ര​ണ​ഗ​തി​യി​ല്‍ ന​ട​ക്കു​ന്ന കോ​പ് മു​ന്നൊ​രു​ക്ക യോ​ഗ​ങ്ങ​ളി​ല്‍നി​ന്ന് വി​ഭി​ന്ന​മാ​യി വ​ന്‍ പ​ങ്കാ​ളി​ത്ത​മാ​ണ് ഇ​ത്ത​വ​ണ​യു​ള്ള​തെ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്. ന​വം​ബ​ര്‍ 30 മു​ത​ല്‍ ഡി​സം​ബ​ര്‍ 12 വ​രെ ദു​ബൈ എ​ക്‌​സ്‌​പോ സി​റ്റി​യി​ല്‍ ആ​ണ് കോ​പ് 28 ഉ​ച്ച​കോ​ടി ന​ട​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Climate changeUAEGlobal action
News Summary - UAE calls for global action on climate change
Next Story