സ്കൂൾ ഗതാഗത മേഖലയിൽ പുതിയ നിബന്ധനകളുമായി എഫ്.ടി.എ
text_fieldsഅബൂദബി: യു.എ.ഇയിലെ സ്കൂൾ ഗതാഗത മേഖലയിൽ പുതിയ എട്ട് നിബന്ധനകൾ കൂടി കൊണ്ടുവരുന്നതായി റോഡ്^ജല ഗതാഗത ഫെഡറൽ അതോറിറ്റി (എഫ്.ടി.എ) വെളിപ്പെടുത്തി. സ്കൂൾ ഗതാഗത സേവന മാർഗ നിർദേശങ്ങളുടെ അന്തിമ പതിപ്പിെൻറ അംഗീകാരത്തിന് ശേഷമായിരിക്കും ഇൗ നിബന്ധനകൾ നടപ്പാക്കുക.
വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ തീരുമാന പ്രകാരമുള്ള കരാർ അടിസ്ഥാനമാക്കി രാജ്യത്തെ എല്ലാ സർക്കാർ^സ്വകാര്യ സ്കൂളുകളും വിദ്യാർഥികൾക്ക് സ്കൂൾ ഗതാഗത സൗകര്യം ലഭ്യമാക്കണമെന്ന് എഫ്.ടി.എ നിർദേശിക്കുന്നു. ബന്ധപ്പെട്ട അധികൃതർ നിശ്ചയിച്ച നിബന്ധനകളും നിർദേശങ്ങളും അനുസരിച്ചുള്ള സംവിധാനങ്ങൾ സ്കൂൾ ബസുകളിലുണ്ടായിരിക്കണം. വിദ്യാർഥികളുടെ യാത്രക്കല്ലാതെ മറ്റു ആവശ്യങ്ങൾക്ക് സ്കൂൾ ബസുകൾ ഉപയോഗിക്കുന്നത് എഫ്.ടി.എ വിലക്കുന്നു. 11 വയസ്സിന് താഴെയുള്ള വിദ്യാർഥികളെ കൊണ്ടുപോകുന്ന ബസിൽ ബസ് സൂപ്പർവൈസർ ഉണ്ടായിരിക്കൽ നിർബന്ധമാണ്. സൂപ്പർവൈസർമാർ നല്ല പെരുമാറ്റമുള്ളവരായിരിക്കണം. 25നും 50നും ഇടയിൽ പ്രായമുള്ള ഇവർക്ക് ശാരീരികക്ഷമത വേണം. അറബി സംസാരിക്കുന്നവരും അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ സാധിക്കുന്നവരും ആയിരിക്കണം.
വിദ്യാർഥികളെ ബസിൽനിന്ന് ഇറങ്ങാനും കയറാനും റോഡ് മുറിച്ച് കടക്കാനും സൂപ്പർവൈസർമാർ നിർബന്ധമായും സഹായിക്കണം. വിദ്യാർഥികളെ രക്ഷിതാക്കളെ ഏൽപിച്ചുവെന്ന് ഉറപ്പാക്കണം. വിദ്യാർഥികൾ അവരവരുടെ സീറ്റുകളിൽ ഇരുന്നുവെന്നും സീറ്റ് ബെൽറ്റ് ധരിച്ചുവെന്നും ഉറപ്പാക്കേണ്ടതും സൂപ്പർവൈസറാണ്. വിദ്യാർഥികളിൽനിന്ന് ഏതെങ്കിലും തരത്തിലുള്ള പെരുമാറ്റദൂഷ്യമുണ്ടായാൽ സ്കൂൾ അധികൃതരെ അറിയിക്കണം.
എല്ലാ വിദ്യാർഥികളുടെയും പേരെഴുതിയ പട്ടിക തയാറാക്കുകയും ഒാരോ ദിവസത്തെയും ഹാജർനില സൂക്ഷിക്കുകയും വേണം.
ഒാരോ ബസിെൻറയും ഉത്തരവാദിത്തം വഹിക്കുന്നതിന് യോഗ്യനായ ഒരാളെ സ്കൂൾ അധികൃതർ നിയമിച്ചിരിക്കണം. ഇൗ ഉദ്യോഗസ്ഥെൻറ പേരും ഫോൺ നമ്പറും രക്ഷിതാക്കളെ അറിയിക്കണം. സ്കൂൾ ഗതാഗതം സംബന്ധിച്ച് ഇയാൾ പരിശീലനം േനടിയിരിക്കുകയും വേണം.
അധ്യയന വർഷം ആരംഭിക്കുേമ്പാൾ തന്നെ സ്കൂൾ അധികൃതർ ബസിൽ വിദ്യാർഥികളുടെ സീറ്റ് നിർണയിക്കുകയും അക്കാദമിക വർഷം കഴിയുന്നതു വരെ ഒാരോ കുട്ടിക്കും സീറ്റ് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം. വാഹനങ്ങൾ സ്കുൾ ഗതാഗതത്തിനുള്ള ലൈസൻസ് നേടിയിരിക്കണം. ബസുകളും വിദ്യാർഥികളും ഇൻഷുർ ചെയ്യപ്പെട്ടിരിക്കണം. എല്ലാ ബസുകളും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുകയും ബന്ധപ്പെട്ട അധികൃതരിൽനിന്ന് ലൈസൻസ് കരസ്ഥമാക്കുകയും ചെയ്യണം. ഒരു ബസിലെ സീറ്റുകളുടെ എണ്ണത്തേക്കാൾ കൂടുതൽ കുട്ടികളെ ബസിൽ കയറ്റാൻ പാടില്ലെന്നും എഫ്.ടി.എ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
