Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഭൂ​ക​മ്പ...

ഭൂ​ക​മ്പ ദു​രി​താ​ശ്വാ​സം; സി​റി​യ​യി​ൽ യു.​എ.​ഇ 1000 വീ​ടു​ക​ൾ നി​ർ​മി​ച്ചു

text_fields
bookmark_border
ഭൂ​ക​മ്പ ദു​രി​താ​ശ്വാ​സം;  സി​റി​യ​യി​ൽ യു.​എ.​ഇ 1000 വീ​ടു​ക​ൾ നി​ർ​മി​ച്ചു
cancel
camera_alt

സി​റി​യ​യി​ൽ യു.​എ.​ഇ നി​ർ​മി​ച്ച വീ​ടു​ക​​ളി​ലൊ​ന്ന്​

ദു​ബൈ: ഫെ​ബ്രു​വ​രി​യി​ലു​ണ്ടാ​യ ഭൂ​ക​മ്പ​ത്തി​ലെ ഇ​ര​ക​ൾ​ക്ക്​ സ​ഹാ​യ​മെ​ത്തി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സി​റി​യ​യി​ൽ യു.​എ.​ഇ 1000 വീ​ടു​ക​ൾ പ​ണി പൂ​ർ​ത്തി​യാ​ക്കി. 6.5 കോ​ടി ദി​ർ​ഹം ചെ​ല​വ​ഴി​ച്ചാ​ണ്​ പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്. എ​മി​റേ​റ്റ്​​സ്​ റെ​ഡ്​ ക്ര​സ​ന്‍റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന പ​ദ്ധ​തി​യി​ലൂ​ടെ 6000 പേ​ർ​ക്ക്​ താ​മ​സ​ത്തി​ന്​ സൗ​ക​ര്യ​മൊ​രു​ങ്ങും. വ​ള​രെ വേ​ഗ​ത്തി​ൽ നി​ർ​മി​ക്കാ​ൻ ക​ഴി​യു​ന്ന വീ​ടു​ക​ളാ​ണ്​ ആ​സൂ​ത്ര​ണം ചെ​യ്​​ത് പ​ണി​തു​യ​ർ​ത്തി​യ​ത്​. സൗ​രോ​ർ​ജ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വീ​ടു​ക​ളി​ൽ ഓ​രോ​ന്നി​നും ര​ണ്ട് കി​ട​പ്പു​മു​റി​ക​ൾ, ഒ​രു സ്വീ​ക​ര​ണ​മു​റി, ഒ​രു അ​ടു​ക്ക​ള, ഒ​രു കു​ളി​മു​റി എ​ന്നി​വ​യു​ണ്ട്. ല​താ​കി​യ ഗ​വ​ർ​ണ​റേ​റ്റി​ലെ തി​ര​ഞ്ഞെ​ടു​ത്ത ഏ​ഴ് പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ്​ വീ​ടു​ക​ൾ നി​ർ​മി​ച്ച​ത്.

നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും അ​ർ​ഹ​രാ​യ കു​ടും​ബ​ങ്ങ​ളെ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നും പ്രാ​ദേ​ശി​ക വി​ക​സ​ന അ​തോ​റി​റ്റി, ല​താ​കി​യ ഗ​വ​ർ​ണ​റേ​റ്റ് കൗ​ൺ​സി​ൽ, സി​റി​യ​ൻ റെ​ഡ് ക്ര​സ​ന്‍റ്, മ​റ്റ് പ്ര​ധാ​ന അ​ധി​കാ​രി​ക​ൾ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടു​ന്ന ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചി​ട്ടു​ണ്ട്. ദു​ര​ന്ത​ബാ​ധി​ത​ർ​ക്ക് മാ​നു​ഷി​ക പി​ന്തു​ണ ന​ൽ​കു​ന്ന​തി​ന്​ യു.​എ.​ഇ​യു​ടെ പ്ര​തി​ജ്ഞാ​ബ​ദ്ധ​ത​ക്ക് അ​നു​സൃ​ത​മാ​യാ​ണ് ഭ​വ​ന സ​ഹാ​യ​മെ​ന്ന് ഇ.​ആ​ർ.​സി ചെ​യ​ർ​മാ​ൻ ഡോ. ​ഹം​ദാ​ൻ അ​ൽ മ​സ്റൂ​യി പ​റ​ഞ്ഞു. വെ​ല്ലു​വി​ളി നി​റ​ഞ്ഞ സ​മ​യ​ത്ത്​ യു.​എ.​ഇ ന​ൽ​കി​യ സ​ഹാ​യ​ത്തി​ന് ല​താ​കി​യ ഗ​വ​ർ​ണ​ർ അ​മ​ർ ഹി​ലാ​ൽ ന​ന്ദി പ​റ​ഞ്ഞു.

ദി​വ​സ​ങ്ങ​ൾ​ക്കു​ മു​മ്പ്​ സി​റി​യ​യി​ലേ​ക്ക്​ 2000 ട​ൺ സ​ഹാ​യ​വ​സ്തു​ക്ക​ൾ യു.​എ.​ഇ എ​ത്തി​ച്ചി​രു​ന്നു. ക​പ്പ​ലി​ൽ അ​യ​ച്ച അ​വ​ശ്യ സാ​ധ​ന​ങ്ങ​ളും മ​രു​ന്നു​ക​ളു​മ​ട​ങ്ങി​യ വ​സ്തു​ക്ക​ൾ സി​റി​യ​യി​ലെ ല​താ​കി​യ തു​റ​മു​ഖ​ത്താ​ണ്​ എ​ത്തി​ച്ച​ത്​. ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും ആ​രോ​ഗ്യ​ര​ക്ഷ ഉ​പ​ക​ര​ണ​ങ്ങ​ളും ത​ണു​പ്പു​കാ​ല​ത്ത്​ ഉ​പ​യോ​ഗി​ക്കു​ന്ന വ​സ്ത്ര​ങ്ങ​ളു​മാ​ണ്​ പ്ര​ധാ​ന​മാ​യും ഇ​തി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​ത്. യു.​എ.​ഇ പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ന്‍റെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ്​ സ​ഹാ​യം എ​ത്തി​ച്ച​ത്. 1,040 ട​ൺ ഭ​ക്ഷ​ണം, 600 ട​ൺ ദു​രി​താ​ശ്വാ​സ, വൈ​ദ്യ​സ​ഹാ​യം, 573 ട​ൺ നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ എ​ന്നി​വ​യാ​ണ്​ ക​പ്പ​ലി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAEearthquake relief
News Summary - UAE builds 1,000 homes in Syria to boost earthquake relief effort
Next Story