യു.എ.ഇ ബ്രാൻഡിന് ചിഹ്നമായി
text_fieldsദുബൈ: സുവർണ ജൂബിലി ആഘോഷങ്ങൾക്കും ലോക ശ്രദ്ധയാകർഷിക്കാനൊരുങ്ങുന്ന എക്സ്പ ോക്കും മുന്നോടിയായി യു.എ.ഇ എന്ന ദേശീയ ബ്രാൻഡിനെ അടയാളപ്പെടുത്തുന്ന ലോഗോ തെരഞ്ഞ െടുത്തു. ലക്ഷക്കണക്കിനാളുകൾ പെങ്കടുത്ത വോെട്ടടുപ്പിൽ ഏഴ് എമിറേറ്റുകളെ ഏഴു വർണവരകൾ കൊണ്ട് അടയാളപ്പെടുത്തുന്ന ലോഗോയാണ് ഒന്നാം സ്ഥാനത്തെത്തിയത്.യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഉപ സർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ എന്നിവർ ചേർന്നാണ് പ്രഖ്യാപനം നടത്തിയത്.

10.6 ദശലക്ഷം ആളുകളാണ് ലോകത്തിെൻറ പല ഭാഗങ്ങളിൽനിന്നായി വോെട്ടടുപ്പിൽ പങ്കുചേർന്നത്. ഖസർ അൽ വത്വനിൽ നടന്ന പ്രഖ്യാപന ചടങ്ങിൽ ഫൈനലിലെത്തിയ മൂന്നു ലോഗോകൾ തയാറാക്കാൻ പരിശ്രമിച്ച 49 കലാപ്രവർത്തകരും സംബന്ധിച്ചു. പ്രകാശന പരിപാടിയുടെ വിഡിയോ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ട്വിറ്ററിലൂടെ പങ്കുവെക്കുകയും ചെയ്തു.ലോഗോ തെരഞ്ഞെടുപ്പിനുവേണ്ടി നടത്തിയ ഒാരോ വോട്ടിനും പകരമായി 10 ദശലക്ഷത്തിലേറെ മരങ്ങൾ നടുമെന്നും ഇൗ യജ്ഞം പുതു പ്രതീക്ഷകളുടെയും പ്രചോദനത്തിെൻറയും ഗാഥ രചിക്കുമെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. രാജ്യത്തിെൻറ കഥ ലോകത്തോടു പറയാൻ ഇനി ഇൗ അടയാളം ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
