പ്രോട്ടീൻ ബാർ ചോക്ലറ്റ് വിപണിയിലിറക്കി യു.എ.ഇ ബ്രാൻഡ്
text_fields‘ലെ മാകറോൺസ് ചോക്ലേറ്റിയർ’ പ്രോട്ടീൻ ബാർ ചോക്ലറ്റ് വിപണിയിലിറക്കുന്ന ചടങ്ങ്
അജ്മാൻ: യു.എ.ഇ സർക്കാർ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്ന സാഹചര്യത്തിൽ, രാജ്യത്തെ പ്രീമിയം ചോക്ലറ്റ് ബ്രാൻഡായ ‘ലെ മാകറോൺസ് ചോക്ലേറ്റിയർ’ പ്രോട്ടീൻ ബാർ ചോക്ലറ്റ് വിപണിയിലിറക്കി. പരമ്പരാഗത ചോക്ലറ്റ് നിർമാണ കലയും മികച്ച ആരോഗ്യത്തിന് സഹായകരമാകുന്ന ശാസ്ത്രീയ അറിവുകളും സംയോജിപ്പിച്ചാണ് ഈ പുതിയ ഉൽപന്നം വികസിപ്പിച്ചിരിക്കുന്നതെന്ന് കമ്പനി വൃത്തങ്ങൾ അജ്മാനിൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ഉയർന്ന നിലവാരമുള്ള കോക്കോയും ശ്രദ്ധാപൂർവം തിരഞ്ഞെടുക്കപ്പെട്ട അസംസ്കൃത വസ്തുക്കളും ഉപയോഗിച്ച് നിർമിക്കുന്ന പ്രോട്ടീൻ ബാർ ചോക്ലറ്റ്, ആരോഗ്യബോധമുള്ള ഉപഭോക്താക്കൾക്ക് യോജിച്ച തിരഞ്ഞെടുപ്പാണ്.
രുചിയിലും ഗുണനിലവാരത്തിലും വിട്ടുവീഴ്ചയില്ലാതെയാണ് ഇത് നിർമിച്ചിരിക്കുന്നത് -അധികൃതർ കൂട്ടിച്ചേർത്തു.1962ൽ സ്ഥാപിതമായ ബിൻ റയാൻ ഗ്രൂപ്പിന്റെ ഭാഗമായാണ് 2018ൽ യു.എ.ഇയിൽ ‘ലെ മാകറോൺസ് ചോക്ലേറ്റിയർ’ ആരംഭിച്ചത്. പ്രീമിയം ചോക്ലറ്റുകൾ, മാകറോണുകൾ, ഡേറ്റ്സ്, കുക്കീസ്, കൂടാതെ കസ്റ്റം-മെയ്ഡ് ആക്സസറികൾ എന്നിവയിലൂടെ വിപണിയിൽ ശ്രദ്ധേയമായ സ്ഥാനം സ്ഥാപനം ഇതിനകം ഉറപ്പിച്ചിട്ടുണ്ട്. ഉൽപന്നങ്ങളുടെ ഓരോ ഘട്ടത്തിലും മികച്ച ഗുണനിലവാരമുള്ള വസ്തുക്കൾ മാത്രം ഉപയോഗിക്കുന്നതാണ് ബ്രാൻഡിന്റെ മുഖ്യ പ്രത്യേകത. വിവാഹങ്ങൾക്കും കോർപറേറ്റ് ഇവന്റുകൾക്കും മറ്റും വ്യക്തിഗത സമ്മാനങ്ങൾ നൽകാൻ ‘ലെ മാകറോൺസ് ചോക്ലേറ്റിയർ’ ഏറ്റവും യോജിച്ചതാണ്. യു.എ.ഇയിലെ ചോക്ലറ്റ് വിപണിയിൽ അതിവേഗത്തിലാണ് ബ്രാൻഡിന് സ്വീകാര്യത ലഭിച്ചിരിക്കുന്നത്.
യു.എ.ഇയിലെ എല്ലാ എമിറേറ്റുകളിലേക്കും ഷിപ്പിങ് സൗകര്യത്തോടെ, ലെ മാകറോൺസ് ചോക്ലേറ്റിയർ പ്രീമിയം ചോക്ലറ്റുകളും മാകറോണുകളും ലഭിക്കും. വാർത്ത സമ്മേളനത്തിലും പ്രോട്ടീൻ ബാർ ചോക്ലറ്റ് വിപണിയിലിറക്കുന്ന ചടങ്ങിലും മാനേജിങ് ഡയറക്ടർ അബ്ദുറഹ്മാൻ, എക്സിക്യൂട്ടിവ് ഷെഫ് സിസിറ രണസിഗ, മാർക്കറ്റിങ് മാനേജർ ഹാനിയ, സെയിൽസ് മാനേജർ റയ്സ, ബിസിനസ് ഡവലപ്മെന്റ് മാനേജർ ഹനാൻ, ഹൈജീൻ ഓഫിസർ രമ്യ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

